നിര്‍മാണമേഖല പ്രതിസന്ധിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മാണമേഖല പ്രതിസന്ധിയില്‍. കരിങ്കല്ലും കളിമണ്ണും ഓടും ഇഷ്ടികയും കിട്ടാത്തതാണ് നിര്‍മാണമേഖലയിലെ പ്രതിസന്ധിക്ക് കാരണം.
ഇതിനാല്‍ റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണങ്ങളെല്ലാം നിലച്ചിരിക്കുകയാണ്.
പൊതുമരാമത്ത് കരാറുകാരും കെട്ടിട നിര്‍മാതാക്കളും കരിങ്കല്ല് ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിരവധിതവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ലൈസന്‍സുള്ള ചെറുകിട ക്വാറികള്‍ക്കുപോലും അധികൃതര്‍ പ്രവര്‍ത്തനാനുമതി നിഷേധിക്കുകയാണെന്ന പരാതിയും ഇവര്‍ക്കുണ്ട്. ചെറുകിട ധാതുഖനനത്തിന് കലക്ടര്‍മാരുടെ അനുമതിപത്രം വേണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശവും കെട്ടിടനിര്‍മാതാക്കള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."