കേരളത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമായ നിലയില്‍ താഴുന്നു
തിരുവനന്തപുരം: കേരളത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമായ നിലയില്‍ താഴുന്നതായി കേന്ദ്ര സര്‍വേ. ജലനിരപ്പ് വന്‍തോതില്‍ കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്താണ്.
ഭൂഗര്‍ഭ ജലനിരപ്പില്‍ ദേശീയ ശരാശരിയേക്കാളും പിന്നിലാണ് കേരളമെന്നാണ് കേന്ദ്ര ഭൂജല ബോര്‍ഡിന്റെ കണ്ടെത്തല്‍. കിണറുകളിലെ ജലനിരപ്പ് ശരാശരി ഒന്നര മീറ്റര്‍ താഴ്ന്നിട്ടുണ്ട്. കേരളത്തിലെ 1,366 കിണറുകള്‍ പരിശോധിച്ചതില്‍ 957ലും വെള്ളം കുറഞ്ഞു.
2007 മുതല്‍ 2016 വരെയുള്ള 10 വര്‍ഷത്തെ കണക്കുപ്രകാരം 87 ശതമാനം കിണറുകളിലും ഒരുമീറ്റര്‍ വരെ ജലനിരപ്പ് താഴ്ന്നു. ഒന്‍പത് ശതമാനം കിണറുകളില്‍ രണ്ടു മീറ്റര്‍ വരെയും രണ്ടു ശതമാനം കിണറുകളില്‍ മൂന്നു മീറ്റര്‍ വരെയും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.
ദേശീയതലത്തില്‍ ആന്ധ്രയ്ക്കും തമിഴ്‌നാടിനും തൊട്ടുപിന്നിലാണ് കേരളത്തിന്റെ സ്ഥാനം. തുലാവര്‍ഷം തുണച്ചതിനാല്‍ തെക്കന്‍ കേരളത്തില്‍ ഇത്തവണ വരള്‍ച്ച രൂക്ഷമാകില്ല.
എന്നാല്‍, വടക്കന്‍ ജില്ലകളില്‍ വരള്‍ച്ച രൂക്ഷമാകുമെന്നും സര്‍വേയില്‍ പറയുന്നു. ജലസംഭരണത്തിനൊപ്പം നിയന്ത്രണങ്ങളും കര്‍ശനമാക്കി ആവശ്യമായ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."