HOME
DETAILS
MAL
മോഹന്‍ലാലിനും പി.ടി ഉഷക്കും കാലിക്കറ്റ് സര്‍വകലാശാല ഡി ലിറ്റ് സമ്മാനിച്ചു
backup
January 30 2018 | 02:01 AM
തേഞ്ഞിപ്പലം: ചലച്ചിത്രതാരം മോഹന്‍ലാല്‍, കായികതാരം പി.ടി ഉഷ എന്നിവരെ കാലിക്കറ്റ് സര്‍വകലാശാല ഓണററി ഡി ലിറ്റ് നല്‍കി ആദരിച്ചു. കേരളക്കരയില്‍ ഏറ്റവുമധികം സ്‌നേഹിക്കപ്പെടുന്ന ഈ രണ്ട് വ്യക്തികളുടെ സേവനങ്ങളെ ആദരിക്കുകവഴി കാലിക്കറ്റ് സര്‍വകലാശാല പ്രതിബദ്ധത തെളിയിച്ചിരിക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്, വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."