HOME
DETAILS
MAL
ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിര്‍ത്ത് പിണറായി
backup
January 30 2018 | 02:01 AM
കണ്ണൂര്‍: ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അഭിപ്രായത്തെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യം അംഗീകരിച്ച ജനാധിപത്യത്തിന് ഉതകുന്നതല്ലെന്നും ആര്.എസ്.എസ് ജനാധിപത്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ സംസ്ഥാനത്തിനും അഞ്ചു വര്‍ഷം കാലാവധിയാണുള്ളത്. വേണമെങ്കില്‍ ആറുമാസ കാലാവധി ബാക്കിയുള്ളപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്. അതല്ലാതെ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."