പ്രതിഷേധത്തിനിടെ അലെക്സി നാവല്‍നിയെ വിട്ടയച്ചു
മോസ്കോ: റഷ്യയില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചതിന് അറസ്റ്റിലായ പ്രതിപക്ഷ നേതാവ് അലെക്സി നാവല്‍നിയെ വിട്ടയച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മോസ്കോയില്‍ നടന്ന റാലിക്കിടെ കഴിഞ്ഞ ദിവസമാണ് നാവല്‍നിയെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം കസ്റ്റഡിയില്‍വച്ച ശേഷമാണു വിട്ടയച്ചത്. നാവല്നിക്കെതിരേ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞു.
നാവല്ല്നിയുടെ അറസ്റ്റിനെ തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിനുപേര്‍ തെരുവിലിറങ്ങിയിരുന്നു. പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് നാവല്‍നിയെ മോചിപ്പിച്ചത്.പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് 180ഓളം പേരെ ഇന്നലെ പൊലിസ് കസ്റ്റഡയില്‍ എടുത്തിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്റെ പ്രധാന വിമര്‍ശകനാണ് നാവല്‍നി.
മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് നാവല്‍നിയെ തെരഞ്ഞെടുപ്പ് കമ്മിഷന് തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."