ഗ്രാമി കീഴടക്കി ബ്രൂണോ മാഴ്‌സ്
ന്യൂയോര്‍ക്ക്: ഗ്രാമി പുരസ്‌കാര വേദിയെ കീഴടങ്ങി അമേരിക്കന്‍ സംഗീതജ്ഞരായ ബ്രൂണോ മാഴ്‌സും കെന്‍ട്രിക് ലാമറും. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന 2018 ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ ഇരുവരും ചേര്‍ന്ന് വാരിക്കൂട്ടിയത് പത്ത് പുരസ്‌കാരങ്ങളാണ്. സോങ് ഓഫ് ദ ഇയര്‍, ആല്‍ബം ഓഫ് ദ ഇയര്‍, റെക്കോര്‍ഡ് ഓഫ് ദ ഇയര്‍ തുടങ്ങിയ പുരസ്‌കാരങ്ങളാണ് ഗായകനും ഗാനരചയിതാവുമായ ബ്രൂണോ സ്വന്തമാക്കിയത്.
റാപ് സംഗീതജ്ഞനായ കെന്‍ട്രിക് ലാമറിന്റെ ഏറെ ആഘോഷിക്കപ്പെട്ട 'ഡാമ് 'നെ മറികടന്നായിരുന്നു ബ്രൂണോയുടെ '24കെ മാജിക് ' മികച്ച സംഗീത ആല്‍ബമായി തിരഞ്ഞെടുക്കപ്പെട്ടത്. '24കെ മാജിക് ' റെക്കോര്‍ഡ് ഓഫ് ദ ഇയറും സ്വന്തമാക്കി. 'ദാറ്റ് ഈസ് വാട്ട് ഐ ലൈക്ക് ' ആണ് മികച്ച ഗാനത്തിന് ബ്രൂണോയെ അര്‍ഹനാക്കിയത്.
കെന്‍ട്രിക് ലാമര്‍ മികച്ച റാപ് ആല്‍ബം, മ്യൂസിക് വിഡിയോ, റാപ് ഗാനം, റാപ് പെര്‍ഫോമന്‍സ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടി. കാനഡയിലെ അലെസ്സിയ കാര മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള ബെസ്റ്റ് ന്യൂ ആര്‍ടിസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."