സഊദിയില്‍ മാലിന്യം നീക്കുന്നതിന് ഫീസ് ഈടാക്കുന്നു
ജിദ്ദ: സഊദിയില്‍ മാലിന്യം നീക്കുന്നതിന് ഫീസ് ഈടാക്കാന്‍ തദ്ദേശഭരണ മന്ത്രാലയം തീരുമാനിച്ചു. ഈ നിയമം ഒരു മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. പെര്‍മിറ്റ് പുതുക്കുന്ന അവസരത്തില്‍ ഒരു വര്‍ഷത്തെ ഫീസ് നല്‍കേണ്ടതുണ്ട്.
എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ താമസ കെട്ടിടങ്ങളെ പുതിയ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാലിന്യം നീക്കുന്നതിനായി നിലവില്‍ ഭരണകൂടം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുന്നത് ഇവര്‍ തുടരും. എന്നാല്‍ സ്വകാര്യ മേഖലകള്‍ വൃത്തിയാക്കാനാണ് വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്തിയത്.
ഹോട്ടലുകള്‍, അപ്പാര്‍ട്ട്മെന്റ്, സ്വകാര്യ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, കടകള്‍, മാളുകള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, സര്‍വീസ് കേന്ദ്രങ്ങള്‍, ആശുപത്രികള്‍,, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മുതലായവയില്‍ നിന്ന് വിവിധ നിരക്കിലാണ് ഫീസ് ഈടാക്കുക.
പെട്രോള്‍ സ്റ്റേഷന്റെ വലിപ്പത്തിനനുസരിച്ച് 120 റിയാല്‍ മുതല്‍ 600 റിയാല്‍ വരെയാണ് വാര്‍ഷീക ഫീസ്. കടകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിസ്തീര്ണ്ണത്തിനനുസരിച്ചാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ചതുരശ്ര മീറ്ററിന് 3.5 റിയാല്‍ വരെയാണ് ഫീസ്. ഭക്ഷണശാലകള്‍ക്ക് ചതുരശ്ര മീറ്ററിന് 10 റിയാല്‍ വരെയും ആതുരസേവന സ്ഥാപനങ്ങള്‍ക്ക് അഞ്ചു റിയാല്‍ വരെയുമാണ് ഫീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."