ഇന്ത്യന്‍ ഓയിലിന് ചാകരക്കാലം: മൂന്നാം പാദ ലാഭത്തില്‍ ഇരട്ടി വര്‍ധന
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനവില്‍ രാജ്യം നെട്ടോട്ടമോടുമ്പോള്‍, വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലാഭം ഇരട്ടിയോളമായി വര്‍ധിച്ചു. മൂന്നാം പാദ (ഡിസംബര്‍) ലാഭം ഇരട്ടിയായി 7883.32 കോടി രൂപയിലെത്തി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തില്‍ 3,994.91 കോടി രൂപയായിരുന്നു ഇന്ത്യന്‍ ഓയിലിന്റെ ലാഭം.
മറ്റു വരുമാന ഇനത്തിലും ഇന്ത്യന്‍ ഓയിലിന് വലിയ കുതിപ്പുണ്ടായി. കഴിഞ്ഞവര്‍ഷം 807.76 കോടി രൂപ ആയിരുന്നെങ്കില്‍, ഇപ്രാവശ്യം 1,353 കോടി രൂപയായി ഉയര്‍ന്നു.
മൂന്നാം പാദത്തിലെ വരുമാനം 1.16 ലക്ഷം കോടിയില്‍ നിന്ന് 1.32 ലക്ഷം കോടി രൂപയായും ഉയര്‍ന്നു.
ശുദ്ധീകരണ ലാഭം
എണ്ണ ശുദ്ധീകരണത്തിലൂടെയാണ് ഐ.ഒ.സിക്ക് കൂടുതല്‍ ലാഭമെത്തിയത്. ഗ്രോസ് റിഫൈനിങ് മാര്‍ജിനില്‍ (മൊത്ത ശുദ്ധീകരണ ലാഭം- ജി.ആര്‍.എം) രണ്ടു ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. നേരത്തെ ബാരലിന് 8 യു.എസ് ഡോളറായിരുന്നത് ഇപ്രാവശ്യം 8.2 യു.എസ് ഡോളറായി ഉയര്‍ന്നു. സിംഗപ്പൂര്‍ ജി.ആര്‍.എമ്മിനേക്കാളും മെച്ചമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."