സഊദി ജനാദ്രിയ ഫെസ്റ്റിവെല്‍: സുഷമാ സ്വരാജ് എത്തും, എംബസി ഒരുക്കങ്ങള്‍ തകൃതിയാക്കി
റിയാദ്: സഊദിയുടെ ദേശീയ പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിവലില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എത്തും. ഈ വര്‍ഷത്തെ അതിഥി രാജ്യമായ ഇന്ത്യയില്‍ നിന്നും എത്തുന്ന മന്ത്രിതല സംഘത്തെ സുഷമ നസ്വരാജായിരിക്കും നയിക്കുക. അതിഥി രാജ്യമായതിനാല്‍ ഏറെ പ്രാധാന്യത്തോടെയാണ് എംബസി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ജനാദ്രിയയില്‍ പങ്കെടുക്കുന്നതിന് കുറിച്ച് അറിയിക്കാന്‍ അംബാസിഡര്‍ നേരത്തെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും മന്ത്രി തല സംഘം എത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ പവലിയനില്‍ പങ്കെടുക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് എംബസി ക്ഷണം അയച്ചിട്ടുണ്ട്. ഇതിലും സുഷമ സ്വരാജ് പങ്കെടുക്കുന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളുടെ പ്രാദേശിക സംസ്‌കാരങ്ങളും കലാ രൂപങ്ങളും അരങ്ങേറുന്ന ഇന്ത്യന്‍ പവലിയന്‍ ചരിത്രമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ എംബസി അധികൃതര്‍. അടുത്ത മാസം ഏഴിന് കൊടിയുയരുന്ന ജനാദ്രിയ പൈതൃകോത്സവ വിജയത്തിനായി അന്‍പതോളം വിദഗ്ദ്ധ തൊഴിലാളികള്‍ രാപകല്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്.
ഇന്ത്യന്‍ സഊദി ദേശീയ പാതാക വര്‍ണ്ണത്തില്‍ ഒരുക്കുന്ന കമാനത്തിലൂടെയായിരിക്കും പ്രവേശനം. മേളക്കെത്തുന്നവരുടെ മനം കവരുന്ന രീതിയാലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. കലാ പരിപാടികള്‍ക്കായി അത്യാധുനിക വേദിയാണ് ഒരുങ്ങുന്നത്.വിവിധ കലാ രൂപങ്ങള്‍ക്ക് പുറമെ പ്രശസ്ത ഇന്ത്യന്‍ സിനിമയും പ്രദര്‍ശനത്തിനെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."