HOME
DETAILS

ഐ ലീഗ്: ഈസ്റ്റ് ബംഗാളിന് സമനില നെരോക്കക്ക് ജയം

  
backup
January 30 2018 | 19:01 PM

%e0%b4%90-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%88%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b4%82%e0%b4%97%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8

കൊല്‍കത്ത: ഐ ലീഗ് ഫുട്‌ബോളിലെ ഇന്നലെ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന് മിനെര്‍വ പഞ്ചാബുമായി സമനില. നെരോക്കയും ചര്‍ച്ചില്‍ ബ്രദേഴ്‌സുമായുള്ള മറ്റൊരു മത്സരത്തില്‍ നെരോക്ക ഒരു ഗോളിന് വിജയിച്ചു. ഈസ്റ്റ് ബംഗാളിന്റെ ടച്ചോടെ തുടങ്ങിയ കളിയില്‍ മുഴു നീള സമയവും ഈസ്റ്റ് ബംഗാളിനായിരുന്നു ആധിപത്യം. 65 ശതമാനം ബോള്‍ പൊസഷനുമായി കളിച്ച ഈസ്റ്റ് ബംഗാള്‍ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന് പിന്നിലായിരുന്നു. ഗോള്‍ മടക്കാനായി ഈസ്റ്റ് ബംഗാള്‍ കളംനിറഞ്ഞ് കളിച്ചു.
20-ാം മിനുട്ടില്‍ സന്തു സിങ്ങാണ് മിനര്‍വക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഗോള്‍ മടക്കാനായി പന്ത് കൈവശം വെച്ച് കളിച്ചെങ്കിലും രണ്ടാമത്തെ ഗോളും വീണതോടെ ഈസ്റ്റ് ബംഗാള്‍ തികച്ചും പ്രതിരോധത്തിലായി. 33-ാം മിനുട്ടില്‍ ഗില്‍റ്റേഷന്റെ വകയായിരുന്നു മിനെര്‍വയുടെ രണ്ടാം ഗോള്‍. രണ്ടാം പകുതിക്ക് ശേഷം രണ്ട് മാറ്റവുമായി ഇറങ്ങിയ ഈസ്റ്റ് ബംഗാളിന് 50-ാം മിനുട്ടില്‍ പെനാല്‍റ്റി ലഭിച്ചെങ്കിലും ഇസുമിയുടെ പെനാല്‍റ്റി കിക്ക് മിനെര്‍വ കീപ്പര്‍ ചെംസോങ്ങ് തട്ടിയകറ്റിയതോടെ ഗോള്‍ മടക്കാനുള്ള സുവര്‍ണാവസരം ഈസ്റ്റ് ബാഗാളിന് നഷ്ടമായി.
59-ാം മിനുട്ടില്‍ ഇസുമി എടുത്ത ഫ്രീകിക്ക് കൃത്യമായ ഹെഡറിലൂടെ പന്ത് വലയിലെത്തിച്ച് ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം ജസ്റ്റിന്‍ ജോബി ഗോള്‍ മടക്കി. സ്‌കോര്‍ 2-1. സമനിലക്കായുള്ള പോരാട്ടത്തില്‍ 89-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ വ്‌ലാനര്‍മെഡിക് രണ്ടാം ഗോളും നേടി കളി സമനിലയിലാക്കി.
കളിയുടെ 28-ാം മിനുട്ടില്‍ നെരോക്ക താരത്തെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഒഡിലി ചിഡി വലയിലാക്കിയിതോടെ നെരോക്ക ഒരു ഗോളിന്റെ ലീഡ് നേടി.
രണ്ടാം പകുതിക്ക് ശേഷം ചര്‍ച്ചില്‍ ഗോള്‍ മടക്കാനായി ഉണര്‍ന്നു കളിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. കളിയുടെ അവസാന 20 മിനിറ്റില്‍ പത്തിലധികം തവണ നെരോക്ക ബോക്‌സിനകത്ത് പന്തെത്തിയെങ്കിലും ഗോള്‍ നേടാനായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago