മതേതരത്വം മത വിശ്വാസത്തിലധിഷ്ഠിതം: ഡോ. കെ. എസ് രാധാകൃഷ്ണന്
കൊച്ചി: മതേതരത്വം മതവിശ്വാസത്തിലധിഷ്ഠിതമാണെന്ന് ഡോ. കെ.എസ് രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. മതവിശ്വാസം അടിച്ചേല്‍പ്പിക്കാനുള്ളതല്ല. ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. എന്ത് വിശ്വസിക്കണം, എന്ത് ഭക്ഷിക്കണം, എന്ത് ധരിക്കണം എന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ കൂടി ഭാഗമാണ്. വിശ്വാസങ്ങളെ വിശ്വാസത്തിലെടുക്കുന്ന സഹിഷ്ണുതയാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും ഡോ. കെ. എസ്. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. ബി. പോക്കര് സാഹിബ് ഓഡിറ്റോറിയത്തില്‍ കെ.എം.ഇ.എ സംഘടിപ്പിച്ച മതേതരത്വത്തിന്റെ ഭാവി എന്ന ചര്‍ച്ചാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കെ.എം.ഇ.എ ജനറല്‍ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട് അധ്യക്ഷത വഹിച്ചു. ജസ്റ്റീസ് പി. കെ ഷംസുദ്ദീന്, അഡ്വ. ബി. മൂസക്കുട്ടി, എഞ്ചിനിയര്‍ എച്ച്. പി. മുഹമ്മദ് റാവുത്തര്‍, അഡ്വ. പി. എസ് യൂസഫ്, അഡ്വ. പി.കെ മുഹമ്മദ് ഹസന് എന്നീ ആദ്യകാല നേതാക്കളെ ചടങ്ങില്‍ ആദരിച്ചു. സുലൈമാന്‍ ഖാലിദിന് പി.കെ അബൂബക്കര്‍ ന്യൂസ് ലെറ്റര്‍ നല്കി പ്രകാശനം ചെയ്തു. സെക്രട്ടറി അബ്ദുള്‍ മജീദ് പറക്കാടന്‍, എന്‍.കെ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."