മക്കയില്‍ തീര്‍ത്ഥാടകരുടെ യാത്രക്ക് 300 കോടിയുടെ പദ്ധതിയുമായി മക്ക ഗവര്‍ണറേറ്റ്
റിയാദ്: തീര്‍ത്ഥാടകരുടെ സുഗമമായ യാത്രക്ക് ഗതാഗത മേഖലയില്‍ കൂടുതല്‍ വികസനം നടപ്പിലാക്കാനൊരുങ്ങി മക്ക ഗവര്‍ണറേറ്റ്. ഇതിനായി 312 കോടി ഡോളറിന്റെ ബൃഹത്തായ പദ്ധതിയാണ് ഒരുങ്ങുന്നത്. വിശുദ്ധ ഹറം സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്കും വിശാസികള്‍ക്കും പ്രയോജനപ്പെടുത്തുന്നതിനു ഒന്നാംഘട്ട മക്ക പൊതുഗതാഗത പദ്ധതിക്ക് കീഴില്‍ അഞ്ഞൂറ് ബസുകളായിരിക്കും രംഗത്തിറക്കുക. ഒന്നാംഘട്ട മക്ക പൊതുഗതാഗത പദ്ധതിക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കിയതിന് പിന്നാലെയാണ് മക്ക ഗവര്‍ണറേറ്റ് വിപുലമായ സംവിധാനങ്ങള്‍ പ്രഖ്യാപിച്ചത്.
മക്കയില്‍ തീര്‍ത്ഥാടകരുടെ യാത്രകള്‍ സുഖകരമാക്കുന്നതിനു പുതിയ പദ്ധതികള്‍ സഹായകരമാകുമെന്ന് മക്ക മേയര്‍ ഡോ. ഉസാമ അല്‍ബാര്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് നാഷണല്‍ എക്‌സ്പ്രസ് കമ്പനിയും ഹാഫില്‍ കമ്പനിയും ചേര്‍ന്ന് സ്ഥാപിച്ച കണ്‍സോര്‍ഷ്യത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും പദ്ധതിക്കു പൂര്‍ണമായും മേല്‍നോട്ടം വഹിക്കുക മക്ക ഗവര്‍ണറുടെ അധ്യക്ഷതയിലുള്ള വികസന അതോറിറ്റിയായിരിക്കുമെന്നും മക്ക മേഖല ഗവര്‍ണറേറ്റ് വക്താവ് സുല്‍ത്താന്‍ അല്‍ദോസരി പറഞ്ഞു.
മക്ക നഗരത്തില്‍ 12 റൂട്ടുകളിലാണ് ബസ് സര്‍വ്വീസ് ഉണ്ടാവുക. ഇതില്‍ അഞ്ചു റൂട്ടുകളില്‍ ബസ് സര്‍വീസിനായി പ്രത്യേക ട്രാക്കുകളുമുണ്ടാകും. ഇതിനു പുറമെ ജിദ്ദ എക്‌സ്പ്രസ് റോഡ്, മദീന, അലീത്, സൈല്‍ എന്നീ മക്കയുടെ പ്രവേശന കവാടങ്ങളിലെ നാല് പാര്‍ക്കിംഗുകളില്‍ നിന്നും ഹറമിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കുന്നതിനും സര്‍വ്വീസുകള്‍ ഉണ്ടാകും. പത്തു വര്‍ഷത്തിനുള്ളിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക.
കൂടാതെ, സ്വകാര്യ മേഖലയുമായി സഹകരിച്ചു മക്ക മെട്രോ പദ്ധതി നടപ്പാക്കുന്നതിനും സല്‍മാന്‍ രാജാവ് അനുമതി നല്‍കിയിട്ടുണ്ട്. ആദ്യ ഘട്ടമായ ഗ്രീന്‍ ലൈന്‍ 11 കിലോമീറ്ററില്‍ ഏഴ് സ്റ്റേഷനുകളോട് കൂടിയതാണ്. മിനയിലെ മശാഇര്‍ മെട്രോ സ്റ്റേഷനുമായും മസ്ജിദുല്‍ ഹറാമിനടുത്ത് വടക്ക് മര്‍വ സ്റ്റേഷനുമായും ഇതിനെ ബന്ധിപ്പിക്കും. മക്ക പ്രവേശന കവാടമായ പടിഞ്ഞാറ് റുസൈഫയിലെ അല്‍ഹറമൈന്‍ സ്റ്റേഷനുമായും മക്ക മെട്രോയെ ബന്ധിപ്പിക്കുമെന്ന് മക്ക മേഖല ഗവര്‍ണറേറ്റ് വക്താവ് പറഞ്ഞു. ഇരു പദ്ധതികളും പ്രാവര്‍ത്തികമാകുന്നതോടെ മക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഗതാഗത വികസന പദ്ധതികളായിരിക്കും പൂര്‍ത്തിയാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."