കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്ന് ശ്രീജിത്ത്
തിരുവനന്തപുരം: പൊലിസ് കസ്റ്റഡിയിലിരിക്കെ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുന്ന സഹോദന് ശ്രീജിത്തില്‍ നിന്ന് സി.ബി.ഐ ഇന്ന് മൊഴിയെടുക്കും. മൊഴി നല്കാന് ഇന്ന് രാവിലെ പത്ത് മണിയോടെ എത്തണമെന്നാണ് ശ്രീജിത്തിനോടും മാതാവിനോടും സി.ബി.ഐ അറിയിച്ചിരിക്കുന്നത്.
ശ്രീജിത്തിന്റെ രണ്ട് വര്‍ഷത്തോളം നീണ്ട പോരാട്ടമാണ് വിജയം കണ്ടത്. നേരത്തേ കേസ് അന്വേഷിക്കാന്‍ സി.ബി.ഐ വിസമ്മതിച്ചിരുന്നു. സമരം സജീവമായതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് സി.ബി.ഐ കേസ് എടുക്കാന്‍ തീരുമാനിച്ചത്.
അതേസമയം, കുറ്റവാളികളെ ശിക്ഷിക്കുംവരെ സമരം തുടരുമെന്നാണ് ശ്രീജിത്തിന്റെ നിലപാട്.
ആരും അറിയാതെ ഒതുങ്ങുമായിരുന്ന സമരം ഫേസ് ബുക്ക് കൂട്ടായ്മ ഏറ്റെടുത്തതോടെയാണ് ശ്രദ്ധേയമായത്. പിന്നീട് നടന് ടോവിനോ തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം സുധീരന്, മുനവ്വറലി തങ്ങള്‍ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് തുടങ്ങിയ നിരവധി പ്രമുഖര്‍ പിന്തുണയുമായി സമരപ്പന്തലിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."