പിന്നാക്ക പീഡനം: ബി.ജെ.പിയുടെ ബി ടീം ആയി സി.പി.എം മാറരുതെന്ന്
കണ്ണൂര്‍: ദലിത്, പിന്നാക്ക വിഭാഗങ്ങളെ പീഡിപ്പിക്കുന്ന കാര്യത്തില്‍ കേരളത്തില്‍ സി.പി.എം ബി.ജെ.പിയുടെ ബി ടീം ആകരുതെന്ന് ഗുജറാത്തിലെ ഏകതാ മഞ്ച് സ്ഥാപകനും കോണ്‍ഗ്രസ് നേതാവുമായ അല്‍പേഷ് താക്കൂര്‍ എം.എല്‍.എ. പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തില്‍ തങ്ങളുടെ ആദര്‍ശപരമായ നിലപാട് എന്താണെന്ന് ഇരു പാര്‍ട്ടികളും വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദലിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും വേണ്ടി എന്തു പദ്ധതിയാണ് തങ്ങളുടെ പക്കലുള്ളതെന്നും എന്താണ് അവര്‍ക്ക് വേണ്ടി ചെയ്യാന്‍ പോകുന്നതെന്നും ഇരു പാര്‍ട്ടികളും വ്യക്തമാക്കണം. ഗുജറാത്തില്‍ ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ വിഘടിച്ച് നിന്നപ്പോള്‍ കോണ്‍ഗ്രസ് അവരെ ഒന്നിപ്പിച്ചു. ഈ ഐക്യം ഗുജറാത്ത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.
ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ഭരണവ്യവസ്ഥകളില്‍ അധികാരം ലഭിക്കണം. തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ളവരാണ് തങ്ങളെന്ന് ഗുജറാത്തിലൂടെ അവര്‍ തെളിയിച്ചു. കേരളത്തിലും ഇത് സാധ്യമാകും. ഉയര്‍ന്ന ജാതിക്കാര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ പിന്നാക്കക്കാര്‍ എതിരല്ല. എന്നാല്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."