HOME
DETAILS

വണ്ടാനം മെഡി. കോളജിലെ റാഗിങ്: രണ്ടു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

  
backup
January 31, 2018 | 9:47 PM

%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b4%be%e0%b4%97

അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ റാഗിങിനെത്തുടര്‍ന്ന് ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി അത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളായ മന്‍സൂര്‍, അക്ഷയ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരം സ്വദേശിയായ ഒന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ മന്‍സൂര്‍, അക്ഷയ് എന്നിവര്‍ ചേര്‍ന്ന് റാഗു ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇതില്‍ മനംനൊന്ത വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് മറ്റു വിദ്യാര്‍ഥികള്‍ റാഗിങിന് ഇരയായ വിദ്യാര്‍ഥിയുടെ മാതാവിനെ വിവരമറിയിച്ചു. ഇവര്‍ കോളജ് പ്രിന്‍സിപ്പലിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ്് രണ്ടു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡു ചെയ്തത്.
പ്രിന്‍സിപ്പല്‍ ഡോ. പുഷ്പലത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുന്നപ്ര പൊലിസ് അക്ഷയ്ക്കും മന്‍സൂറിനുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഒളിവില്‍ പോയ പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പുന്നപ്ര എസ് .ഐ ശ്രീജിത് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശബരിമല കേസ് നിലവിലെ എസ്‌ഐടി അന്വേഷിച്ചാൽ തെളിയുന്നില്ല'; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും പിണറായിക്കെതിരെയും രൂക്ഷവിമർശനവുമായി പി.വി. അൻവർ

Kerala
  •  2 days ago
No Image

പഴയ സൂപ്പർതാരത്തെ വീണ്ടും ടീമിലെത്തിച്ച് ബാഴ്സ; കറ്റാലന്മാർക്ക് കരുത്ത് കൂടുന്നു

Football
  •  2 days ago
No Image

ലോകത്തിന്റെ മനം കവർന്ന കാരുണ്യം; മസ്ജിദുൽ ഹറമിലെ പ്രവാസി തൊഴിലാളിയെ ആദരിച്ച് മക്ക മേയർ

Saudi-arabia
  •  2 days ago
No Image

മാസപ്പടി കേസ്: അന്തിമവാദം വീണ്ടും മാറ്റി; വീണ വിജയനെതിരെയുള്ള ഹരജികൾ പരിഗണിക്കാൻ സമയമില്ലെന്ന് കോടതി

National
  •  2 days ago
No Image

പാക് ഡ്രോണുകൾ അതിർത്തി കടക്കരുത്; പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി

National
  •  2 days ago
No Image

നിയമങ്ങള്‍ മാത്രം പോര; പരിസ്ഥിതി സംരക്ഷണത്തിന് പെരുമാറ്ററ്റം ആവശ്യമെന്ന് ഖത്തര്‍

qatar
  •  2 days ago
No Image

ഇതിഹാസം പുറത്ത്; 'ചെന്നൈ'യുടെ സൂപ്പർ കിങ്സിന്റെ പുതിയ ക്യാപ്റ്റൻ രാജസ്ഥാൻ താരം

Cricket
  •  2 days ago
No Image

ഒമാനിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; സയ്യിദ് തിയാസിൻ പുതിയ ഉപപ്രധാനമന്ത്രി

oman
  •  2 days ago
No Image

'കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു'; അധ്യാപകനും പഞ്ചായത്തംഗവുമായ സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതി

crime
  •  2 days ago
No Image

ഹജ്ജ് 2026; മുന്‍ഗണനാ പാക്കേജുകള്‍ ആരംഭിച്ച് സഊദി

uae
  •  2 days ago