HOME
DETAILS

തമിഴ്‌നാട് ഇത്തവണയും ഷോളയാര്‍ ഡാം നിറച്ചില്ല

  
backup
January 31 2018 | 21:01 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3%e0%b4%af%e0%b5%81%e0%b4%82-%e0%b4%b7%e0%b5%8b%e0%b4%b3

പാലക്കാട്: ഫെബ്രുവരി ഒന്നിന് കേരളാ ഷോളയാര്‍ ഡാം നിറച്ചു നല്‍കണമെന്ന പറമ്പിക്കുളം-ആളിയാര്‍ കരാറിലെ വ്യവസ്ഥ തമിഴ്‌നാട് ഇത്തവണയും ലംഘിച്ചു. ഇന്നലെ വൈകിട്ട് വരെ കേരളാ ഷോളയാറില്‍ 2652.6 അടി വെള്ളം മാത്രമാണുള്ളത്.
2663 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. പൂര്‍ണമായി നിറയ്ക്കണമെങ്കില്‍ 11 അടി വെള്ളം കൂടി വേണം. കേരളാ ഷോളയാറില്‍ വെള്ളമെത്തിക്കുന്ന തങ്ങളുടെ അപ്പര്‍ ആളിയാര്‍ ഡാമില്‍ ഇപ്പോള്‍ ഒന്നര ടി.എം.സി വെള്ളം മാത്രമാണുള്ളതെന്നാണ് തമിഴ്‌നാട് ഇതിനായി പറയുന്ന വാദം. ഇതോടെ ഇത്തവണയും തൃശൂര്‍, എറണാകുളം ജില്ലകളില്‍ മെയ്മാസത്തില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമാവാനാണ് സാധ്യത. കഴിഞ്ഞ തവണയും കേരളാ ഷോളയാര്‍ ഡാം നിറച്ചിരുന്നില്ല.
കരാര്‍ പ്രകാരം ഡാം നിറയ്ക്കാത്തത് കേരളത്തിലെ വൈദ്യുതി ഉല്‍പ്പാദനത്തെയും ബാധിക്കും. ഈയിനത്തില്‍ മാത്രം കേരളത്തിന് 50കോടിയോളം രൂപയുടെ നഷ്ടമുണ്ടാവാനിടയുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, തങ്ങളുടെ അപ്പര്‍ ഷോളയാര്‍ ഡാമിലെ വെള്ളം ഉപയോഗിച്ച് പ്രതിവര്‍ഷം 900 കോടി രൂപയുടെ വൈദ്യുതി തമിഴ്‌നാട് ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അപ്പര്‍ ഷോളയാറിലെ രണ്ടാം നമ്പര്‍ പവര്‍ഹൗസില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച ശേഷമാണ് തമിഴ്‌നാട് കേരളാ ഷോളയാറിലേക്ക് വെള്ളം തുറന്നു വിടുന്നത്. ഈ വെള്ളമാണ് കേരളാ ഷോളയാറിലും, പെരിങ്ങല്‍കുത്തിലും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.
കേരളത്തിന് വെള്ളം തരാതിരിക്കാനായി അപ്പര്‍ ഷോളയാറിലെ ഒന്നാം നമ്പര്‍ പവര്‍ഹൗസില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച ശേഷം പറമ്പിക്കുളം ഡാമിലേക്ക് വെള്ളം ഒഴുക്കുകയാണ് തമിഴ്‌നാട് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പിന്നീട് സര്‍ക്കാര്‍പതി പവര്‍ഹൗസില്‍നിന്ന് 30 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച ശേഷം കോണ്ടൂര്‍ കനാലിലൂടെ വെള്ളം തിരുമൂര്‍ത്തിഡാമിലെത്തിക്കും. അവിടെനിന്ന് കാവേരി തടത്തിലെ കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള 30,000 ഏക്കറിലേക്ക് വെള്ളമെത്തിച്ചുകൊടുക്കുകയുമാണ് ചെയ്യുന്നത്.
മഴയില്‍ കുറവുവന്നാല്‍ നല്‍കുന്ന വെള്ളത്തില്‍ 0.5 ടി.എം.സി കുറച്ചു നല്‍കിയാല്‍ മതിയെന്ന കേരളത്തിന്റെ 1991 ലെ നിലപാട് മറയാക്കിയാണ് തമിഴ്‌നാട് കരാര്‍ ലംഘനം തുടര്‍ന്നുവരുന്നത്. 1972 നു ശേഷം പലതവണ തമിഴ്‌നാട് ഷോളയാര്‍ ഡാം നിറയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ട്.
ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്ന കേരളത്തിന്റെ അലംഭാവം അവര്‍ പരമാവധി മുതലെടുക്കുകയാണിപ്പോള്‍. 1978-79, 93-94, 2002-03, 2016-17 വര്‍ഷങ്ങളിലും കേരളാ ഷോളയാറിലേക്ക് കിട്ടേണ്ട വെള്ളം മുഴുവന്‍ തമിഴ്‌നാട് നല്‍കിയിട്ടുമില്ല. കരാര്‍പ്രകാരം അപ്പര്‍ ഷോളയാര്‍ ഡാമില്‍നിന്ന് 12.3 ടി.എം.സി വെള്ളം ഒരു ജലവര്‍ഷം കേരളത്തിന് ലഭിക്കണം.
പെരിങ്ങല്‍കുത്ത് ഡാമില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച ശേഷം ചാലക്കുടി പുഴയിലേക്ക് തുറന്നുവിടുന്ന ഈ വെള്ളമാണ് തൃശൂര്‍ എറണാകുളം ജില്ലകളുടെ വലിയൊരു ഭാഗത്ത് കുടിവെള്ളത്തിനടക്കം ഉപയോഗപ്പെടുത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  39 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  an hour ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  4 hours ago