HOME
DETAILS
MAL
ബഹ്റൈന്‍ ഫ്രന്റ്സ് നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
backup
February 13 2017 | 02:02 AM
മനാമ: ബഹ്റൈന്‍ ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന് നേതാക്കള്‍ ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. പ്രവാസികള്‍ക്കിടയില്‍ ഫ്രന്റ്സ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ഫ്രന്റ്സ് വാര്‍ഷികപ്പതിപ്പായ 'അകംപുറം' കൈമാറുകയും ചെയ്തു.
സാമൂഹിക പ്രധാനമായ വിഷയങ്ങള്‍ ഏറ്റെടുത്ത് നടത്തി മുന്നോട്ടുപോകാന്‍ ഫ്രന്റ്സിന് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സംഘത്തില്‍ പ്രസിഡന്റ് ജമാല്‍ നദ്വി, ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍, വൈസ് പ്രസിഡന്റ് സഈദ് റമദാന് നദ്വി എന്നിവര്‍ സംബന്ധിച്ചു. ഫ്രന്റ്സ് പ്രത്യേക പതിപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോക്കും കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."