രേഖകളില്ലാത്ത എട്ടുലക്ഷം രൂപയുമായി ഒരാള്‍ പിടിയില്‍
കോഴിക്കോട്: രേഖകളില്ലാതെ കൊണ്ടുവന്ന എട്ടുലക്ഷം രൂപ സഹിതം ഒരാള്‍ പിടിയില്‍. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഉള്ളിശേരി റഫീഖ് (41)നെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് പിടികൂടിയത്. ഇന്നലെ രാവിലെ ആറരയോടെ പോണ്ടിച്ചേരി - മംഗലാപുരം എക്സ്പ്രസില്‍ കോഴിക്കോട്ടെത്തിയ റഫീഖ് നാലാം പ്ലാറ്റ്ഫോമില്‍ ആളൊഴിഞ്ഞ ഭാഗത്ത് നില്‍ക്കുന്നത് കണ്ട ആര്.പി.എഫ് സംഘം പരിശോധിക്കുകയായിരുന്നു. റഫീഖിന്റെ ബാഗിലും ബാഗിനുള്ളിലെ കടലാസുപെട്ടിയിലും ദേഹത്തുമായിരുന്നു പണം സൂക്ഷിച്ചിരുന്നത്. 100 രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്.
ബിസിനസ് ആവശ്യാര്ഥമെത്തിച്ച പണമാണെന്നാണു ഇയാള്‍ പൊലിസിനോട് പറയുന്നത്. കൂടുതല്‍ തുകയുള്ളതിനാല്‍ റഫീഖിനെ എന്‍ഫോഴ്സ്മെന്റിന് കൈമാറി. റഫീഖിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നു ആര്.പി.എഫ് സി.ഐ ബിനോയ് ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."