അഴിമതിവിരുദ്ധനിയമപ്രകാരം സഊദി ഖജനാവിന് ലഭിച്ചത് 40,000 കോടി റിയാല്‍
ജിദ്ദ: അഴിമതിവിരുദ്ധനിയമപ്രകാരം കസ്റ്റഡിയിലായവരില്‍ 325 പേരെ മോചിപ്പിച്ചതായി അറ്റോര്‍ണി ജനറല്‍ അറിയിച്ചു. അതേ സമയം അഴിമതി കേസ് പ്രതികളില്‍ നിന്നും നാല്‍പതിനായിരം കോടിയിലേറെ റിയാല്‍ (ഏകദേശം 68 ലക്ഷം കോടി രൂപ) വീണ്ടെടുക്കാന്‍ കഴിഞ്ഞെണ് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
കസ്റ്റഡിയിലായ 381 പ്രമുഖരില്‍ 56 പേരെ മോചിപ്പിച്ചിട്ടില്ല. അന്വേഷണത്തില്‍ നിരപരാധികളാണെന്ന് കണ്ടെത്തുന്നവരെ വിട്ടയയ്ക്കും. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും അറ്റോര്‍ണി ജനറല്‍ ശൈഖ് സൗഉദ് അല്‍ മുഅജിബ് വ്യക്തമാക്കി.
കുറ്റം ഏറ്റുപറയുകയും അഴിമതിപ്പണം സര്‍ക്കാര്‍ ഖജനാവില്‍ അടയ്ക്കുകയും ചെയ്യുന്നവര്‍ക്ക് മാപ്പുനല്‍കും.
ഇത്തരത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയ 325 പ്രമുഖരെയാണ് മോചിപ്പിച്ചത്. അഴിമതിവിരുദ്ധ ദേശീയസമിതിയുടെ അംഗീകാരത്തോടെ മൂന്നുമാസംമുമ്പാണ് രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉള്‍പ്പെട്ട പ്രമുഖരെ കസ്റ്റഡിയിലെടുത്ത് റിയാദ് റിട്‌സ് കാള്‍ട്ടണ്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ തടവിലാക്കിയത്.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനും രാജകുടുംബാംഗവുമായ പ്രിന്‍സ് വലീദ് ബിന്‍ തലാല്‍ കഴിഞ്ഞ ദിവസം മോചിതനായി. തടവിലുള്ള 56 പേരെ റിട്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍നിന്ന് മാറ്റി പാര്‍പ്പിച്ചു. മൂന്നുമാസമായി പുറമേനിന്നുള്ളവര്‍ക്ക് പ്രവേശനമില്ലാതിരുന്ന ഹോട്ടല്‍ ഈ മാസം 14 മുതല്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."