200 തിമിംഗലങ്ങള്‍ കടലിലേക്ക്തിരിച്ചു
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ തീരത്തടിഞ്ഞ 200 ലേറെ തിമിംഗലങ്ങളെ കടലിലേക്ക് മടക്കി അയച്ചു. 650 തിമിംഗലങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കരക്കടിഞ്ഞത്. ഇതില്‍ 350 എണ്ണം ചത്തു. 200 തിമിംഗലങ്ങളെ തിരിച്ചയച്ചതോടെ പ്രതിസന്ധി അവസാനിച്ചുവെന്നാണ് അധികൃതര്‍ കരുതുന്നത്. വേലിയേറ്റമാണ് തിമിംഗലങ്ങളെ കൂട്ടത്തോടെ കരയിലേക്ക് ആകര്‍ഷിച്ചതിനു കാരണമെന്നാണ് സൂചന. തുടര്‍ന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ഇവയെ കടലിലേക്ക് ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായി വിജയിച്ചില്ല. ഇന്നലെ തിമിംഗലങ്ങളെ തിരികെ അയച്ചപ്പോള്‍ അവ നീന്താന്‍ തുടങ്ങി. ഇതോടെ ഇവ ഇനി കരയിലേക്ക് വരില്ലെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. തിമിംഗലങ്ങളെ കൂട്ടത്തോടെ കരയിലെത്തിച്ചതിന്റെ കാരണം ശാസ്ത്രീയമായി തെളിയിക്കാനും അവ പിന്നീട് കടലിലേക്ക് തിരിച്ചുപോകാനുള്ള സാഹചര്യം വിശദമാക്കാനും കഴിഞ്ഞിട്ടില്ലെന്ന് കണ്‍സര്‍വേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് ആദ്യഘട്ടത്തില്‍ 400 തിമിംഗലങ്ങള്‍ കരക്കടിഞ്ഞത്. 1918 ല്‍ 1000 തിമിംഗലങ്ങളും 1985 ല്‍ 450 തിമിംഗലങ്ങളും ഇത്തരത്തില്‍ തീരത്തടിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."