പ്രത്യേക ഗ്രാമസഭയില്‍ മദ്യശാലക്കെതിരേ ജനരോക്ഷം അണപൊട്ടി
പറവൂര്‍: കോട്ടുവള്ളി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ദേശിയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാല ചെമ്മായത്തേക്ക് മാറ്റിസ്ഥാപിക്കാനുള്ള അധികൃതരുടെ ഗൂഢ നീക്കത്തിനെതിരെ ജനരോക്ഷം അണപൊട്ടി.
പതിമൂന്നാം വാര്‍ഡിന്റെ പ്രത്യേക ഗ്രാമസഭായോഗത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നത്.ഈ വാര്‍ഡിലെ ചെമ്മായം പ്രദേശത്തെ ചില കെട്ടിടങ്ങളും പഴയ കള്ള് ഗോഡൗണും കേന്ദ്രീകരിച്ച് മദ്യ വില്‍പ്പനശാല കൊണ്ടുവരുമെന്ന പ്രചാരണത്തെ തുടര്‍ന്നാണ് ഞായറാഴ്ച്ച ഗ്രാമസഭ ചേര്‍ന്നത്.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റ്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി എച്ച് ജമാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 300ല്‍ പരം ഗ്രാമവാസികളാണ് പങ്കെടുത്തത്.
വാര്‍ഡ് മെമ്പര്‍ ബിജു പുളിക്കന്‍, പത്താം വാര്‍ഡംഗം ഷീജ പ്രമോദ്,ജനജാഗ്രത സമിതി അംഗങ്ങളായ സാജു കുറുപ്പത്ത്,ജോസഫ് പനക്കല്‍,ജോണ് പഴമ്പിള്ളി,സേവ്യര്‍ കല്ലൂര്‍,ചന്ദ്രശേഖരന്‍ മാരാത്ത് എന്നിവര്‍ സംസാരിച്ചു.മദ്യശാല സ്ഥാപിക്കുന്നതിനെതിരെ ഗ്രാമസഭയില്‍ ആറ് പ്രമേയങ്ങള്‍ പാസാക്കുക്കി. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് പതിമൂന്നാം വാര്‍ഡിലോ,വാര്‍ഡിന്റെ സമീപ പ്രദേശങ്ങളിലോ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസമാകുന്ന മദ്യഷാപ്പ് പ്രദേശത്തെ ആത്മീയ ചൈതന്യത്തിനും കോട്ടം വരുത്തുകയും പുതുതലമുറയെ വിപത്തിലേക്ക് എത്തിക്കുന്നതിനിടയാക്കുമെന്നും പുരാതനമായ ക്ഷേത്രവും ദേവാലയവും ഈ വാര്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്.പ്രദേശത്തെ റോഡുകളില്‍കൂടി സഞ്ചാര തടസം ഉണ്ടാവുകയും ക്രമസമാധാനനില തകരാന്‍ ഇടയാക്കുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ദേശീയ പാതയില്‍നിന്ന് ഉള്‍പ്രദേശങ്ങളിലേക്ക് മദ്യശാല മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
ദേശീയ പാത കേന്ദ്രീകരിച്ച് വാഹന അപകടങ്ങളും മരണങ്ങളും വര്‍ദ്ധിച്ചു വരുന്നതിനു പിന്നില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനാലാണെന്നു കോടതി നിരീക്ഷിച്ചിരുന്നു.
നാഷണല്‍ ഹൈവേയിലൂടെ കടന്നു പോകുന്നവര്‍ക്ക് മദ്യശാലയില്‍നിന്ന് മദ്യം വാങ്ങി ഉപയോഗിക്കാന്‍ പ്രേരണയാകുന്നതും കരണാമായതായി കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."