HOME
DETAILS
MAL
ശ്യാംപ്രസാദ് വധം: കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
backup
February 01 2018 | 20:02 PM
കണ്ണൂര്‍: എ.ബി.വി.പി പ്രവര്ത്തകന് കണ്ണവത്തെ ശ്യാംപ്രസാദ് വധത്തിന്റെ ഒന്നാംഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. സംഭവദിവസം തന്നെ പിടിയിലായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലിസ് ചോദ്യംചെയ്യുന്നത് തുടരുകയാണ്.
കഴിഞ്ഞ ദിവസം കൊല നടന്ന കൊമ്മേരിയിലും ആയുധങ്ങള്‍ ഒളിപ്പിച്ച ചന്ദനത്തോട്ടത്തിലും പ്രതികളെ കൊണ്ടുപോയി തെളിവെടുത്തിരുന്നു. ഇന്നലെയും നിരവധി സ്ഥലങ്ങളില്‍ പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. നിലവില്‍ പിടിയിലായ പാലയോട് സ്വദേശി മുഹമ്മദ് ഹാഷിമാണ് ഒന്നാംപ്രതി. മുഹമ്മദ്, സലീം, സമീര്‍ എന്നിവര്‍ രണ്ടും മൂന്നും നാലും പ്രതികളാണ്.
കഴിഞ്ഞ മാസം 19നാണ് ശ്യാംപ്രസാദ് വധിക്കപ്പെടുന്നത്. ഇതുവരെയുള്ള അന്വേഷണത്തില്‍ വന്‍ ഗൂഢാലോചന നടന്നതായി പൊലിസിനു വ്യക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."