HOME
DETAILS
MAL
ഫോണ്‍കെണി കേസ്: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
backup
February 01 2018 | 21:02 PM
കൊച്ചി: ഫോണ്‍കെണി കേസില്‍ മന്ത്രി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരേ തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മി നല്കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഹരജിക്കാരി കേസില്‍ പരാതിക്കാരിയോ സാക്ഷിയോ അല്ല. അതിനാല്‍ കോടതി വിധിക്കെതിരായ ഹരജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞു. മഹാലക്ഷ്മിക്ക് ഹരജി നല്കാന് അവകാശമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുള്ളത്. മന്ത്രി എ.കെ ശശീന്ദ്രനടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് ഈ ഘട്ടത്തില്‍ നോട്ടിസ് നല്‍കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."