HOME
DETAILS

എരുമേലി പൊലിസ് വാഹനം മിനി ആംബുലന്‍സ് കൂടിയാണ്

  
backup
February 13 2017 | 04:02 AM

%e0%b4%8e%e0%b4%b0%e0%b5%81%e0%b4%ae%e0%b5%87%e0%b4%b2%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%a8

ഏരുമേലി: പൊലിസ് സ്റ്റേഷനിലെ വാഹനം പ്രതികള്‍ക്കും പൊലിസുകാര്‍ക്കും ഉപയോഗപ്രദമാകുന്നതോടൊപ്പം ഒരു ആംബുലന്‍സ് കൂടിയാണ്. അപടങ്ങളില്‍പ്പെടുന്നവരേയും വീണുകിടക്കുന്നവരേയും കിടത്തി കൊണ്ടുപോകുന്നതിനുള്ള സംവിധാനം പൊലിസ് ജീപ്പിലുണ്ടെന്നതാണ് പ്രത്യേകത. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചശേഷം മടക്കിവെക്കാവുന്ന സ്ട്രക്ചറാണ് ജീപ്പില്‍ ഏര്‍പ്പെടുത്തിരിക്കുന്നത്.
കഴിഞ്ഞ ശബരിമല സീസണില്‍ ഒരേ സമയം ആംബുലന്‍സ് കൂടിയായിരുന്നു ഈ ജീപ്പ്. എരുമേലി സ്‌റ്റേഷനിലെ ഡ്രൈവര്‍ പ്രതാപ ചന്ദ്രന്റേതായിരുന്നു ഈ ആശയം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അര്‍ധരാത്രിയില്‍ റോഡില്‍ അപകടത്തില്‍ പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലിസ് ജീപ്പുണ്ടായിട്ടും ആംബുലന്‍സിനായി കാത്തിരിക്കേണ്ടിവന്നു.
കൈകള്‍ക്കും കാലുകളിലും എല്ലുകളില്‍ പൊട്ടലേറ്റതിനാല്‍ യുവാവിനെ ജീപ്പില്‍ കയറ്റുന്നത് പരുക്കുകള്‍ മാരകമാക്കുമെന്നുള്ളതായിരുന്നു കാരണം.
ഈ പ്രതിസന്ധിയാണ് ജീപ്പിനുള്ളില്‍ മടക്കിവെക്കാവുന്ന സ്ട്രക്ചര്‍ ഘടിപ്പിക്കുന്നതിലേക്ക് പ്രതാപ ചന്ദ്രന് പ്രചോദനമായത്. കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി കെ.എം ജിജിമോന്‍ ശബരിമല തീര്‍ഥാടനകാലത്ത് അപകടങ്ങള്‍ വര്‍ധിക്കുന്നത് ഉന്നയിച്ച് വകുപ്പുതല അനുമതി വാങ്ങിയതോടെ കാര്യങ്ങള്‍ എളുപ്പമായി.
എരുമേലി എസ്.ഐ ജെര്‍ലിന്‍ വി സ്‌കറിയയും പൊലിസുകാരും സ്ട്രക്ചര്‍ നിര്‍മാണത്തിന് പണം നല്‍കി പ്രതാപചന്ദ്രനെ സഹായിച്ചതിലൂടെ സ്ട്രക്ചര്‍ നടപടികള്‍ ആരംഭിച്ചു. ഗൂഗിളില്‍ പരിശോധിച്ചാണ് സ്ട്രക്ചര്‍ രൂപകല്‍പന ചെയ്തത്. പരുക്കേറ്റയാളുടെ ശരീരം ഇളകാത്ത വിധം സ്ട്രക്ചറില്‍ കിടത്താന്‍ ബെല്‍റ്റുമുണ്ട്. ഉപയോഗം കഴിഞ്ഞ് സ്ട്രക്ചര്‍ ജീപ്പിനുള്ളില്‍ സീറ്റിനടിയില്‍ മടക്കി വെയ്ക്കാം.
ആറടിയിലേറെ ഉയരമുള്ളവരെയും ഈ സ്ട്രക്ചറില്‍ കിടത്തുന്നതോടൊപ്പം ഉപയോഗിക്കുമ്പോഴും ജീപ്പിനുള്ളില്‍ സീറ്റിലിരുന്ന് തന്നെ യാത്രചെയ്യാനാകും. സവിശേഷമായ ഈ ആശയത്തിലൂടെ എരുമേലി പൊലിസിന്റെ സേവനങ്ങള്‍ക്ക് തിളക്കമേറുകയാണ്. ഒപ്പം രക്ഷാപ്രവര്‍ത്തനത്തിന് വേഗവും സുരക്ഷയുമുള്ള മാതൃക പകര്‍ന്ന പ്രതാപചന്ദ്രന് ചാരിതാര്‍ഥ്യവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 minutes ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  12 hours ago