HOME
DETAILS
MAL
കണ്ണൂര്‍ സംഘര്‍ഷം: സി.പി.എം- ബി.ജെ.പി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
backup
February 13 2017 | 06:02 AM
കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു. കണ്ണൂരിലെ സി.പി.എം- ബി.ജെ.പി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. നാളെ നടക്കുന്ന സര്‍വ്വ കക്ഷി യോഗത്തിന് മുന്നോടിയായിട്ടാണ് ചര്‍ച്ച.
എല്‍. ഡി. എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളാണ് കണ്ണുരില്‍ അരങ്ങേറിയത്. ഇതില്‍ നാലു പേര് ബി.ജെ.പി പ്രവര്‍ത്തകരായിരുന്നു. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന ആവശ്യം ശക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."