ബഹ്‌റൈനില്‍ വ്യാപക കാറ്റും മഴയും; വാഹന യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
മനാമ: ബഹ്‌റൈനിലെങ്ങും കഴിഞ്ഞ ദിവസം വ്യാപകമായി മഴ പെയ്തു. ശനിയാഴ്ച രാത്രി മുതല്‍ ശക്തമായ ഇടിയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതലാണ് ശക്തമായ മഴ ആരംഭിച്ചത്.
ഇതോടെ ഞായറാഴ്ച കാലത്ത് മുതല്‍ പലയിടത്തും വെള്ളം കയറിയ നിലയിലായിരുന്നു. ശക്തമായ കാറ്റുണ്ടായതിനാല്‍ ചില സ്ഥലങ്ങളില്‍ മതിലുകളും മരങ്ങളും കടപുഴകിയിട്ടുണ്ട്. എങ്കിലും ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്തുടനീളം ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ചില പ്രദേശങ്ങളില്‍ രൂപപ്പെട്ട വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി പൊതുമരാമത്ത് മുനിസിപ്പല്‍ നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് അറിയിച്ചു.
നാല് മുനിസിപ്പല്‍ കൗണ്‍സിലുകളോടും ഉള്‍പ്രദേശങ്ങളും ജനവാസ മേഖലകളും സന്ദര്‍ശിക്കാനും വെള്ളം ഒഴിവാക്കാനാവശ്യമായ നടപടികളെടുക്കാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. മഴവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തര സമിതി അധ്യക്ഷനായ അണ്ടര്‍ സെക്രട്ടറി അഹ്മദ് അബ്ദുല്‍ അസീസ് അല്‍ഖയ്യാത്ത് കാപിറ്റല്‍ സെക്രട്ടേറിയറ്റിനോടും വിവിധ മുനിസിപ്പല്‍ ഡയറക്ടര്‍മാരോടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ശക്തമായ കാറ്റില്‍ ജിദ് ഹഫ്‌സ്, മാഹൂസ്, ഈസാ ടൗണ്‍, ബുദയ്യ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണതായും മതിലുകള്‍ക്കും ബില്‍ഡുങ്ങള്‍ക്കും തകരാറുകളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരുക്കുകളില്ല.
ഇന്നത്തെ കാലാവസ്ഥയും അസ്ഥിരമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മഴയ്ക്കും ചില സമയങ്ങളില്‍ ഇടിയും ഉണ്ടാകുമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."