വീണാ ജോര്‍ജിനെതിരായ കേസ്: സാക്ഷികളെ കള്ളക്കേസില്‍ കുടുക്കുന്നെന്ന് ആക്ഷേപം
പത്തനംതിട്ട: വീണാ ജോര്‍ജ് എം.എല്‍.എക്കും ഭര്‍ത്താവിനും എതിരേയുള്ള കേസിലെ സാക്ഷികളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് ആക്ഷേപം. വീണാ ജോര്‍ജ്, ഭര്‍ത്താവ് ജോര്‍ജ് ജോസഫ് എന്നിവര്‍ക്കെതിരേയുള്ള രണ്ട് പരാതികളിലെ സാക്ഷികളായ പന്തളം ഉള്ളന്നൂര്‍ സിറില്‍ വില്ലയില്‍ ബാബു സാമുവല്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വാര്യാപുരം പേക്കാവുങ്കല്‍ വീട്ടില്‍ ബൈജു ഭാസ്കര്‍ എന്നിവരെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എം.എല്‍.എ കള്ളക്കേസില്‍ കുടുക്കിയെന്നാണ് ആക്ഷേപം.
ഒരു സ്വകാര്യ ചടങ്ങിനിടെ തന്നെ ഭീഷണിപ്പെടുത്തി എന്നാണ് ബൈജുവിനെതിരെ വീണാ ജോര്‍ജ് ഡിവൈ.എസ്.പിക്കു നല്കിയ പരാതി. എന്നാല്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. വി.ആര് സോജി പറഞ്ഞു.എന്നാല്‍ ആരോപണങ്ങള്‍ വീണാ ജോര്‍ജ് തള്ളി. സ്വകാര്യ ചടങ്ങില്‍ വച്ചു തന്നെ ഭീഷണിപ്പെടുത്തിയതിനാണ് ബൈജുവിനെതിരേ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."