അമേരിക്കയിലെ ഏറ്റവും ഉയരമുള്ള ഡാം തകര്‍ച്ചാഭീഷണിയില്‍
കാലിഫോര്‍ണിയ: അമേരിക്കയിലെ ഏറ്റവും ഉയരമുള്ള ലെയ്ക് ഒറോവില്ലി ഡാം തകര്‍ച്ചാഭീഷണിയില്‍. ഡാമിന്റെ സ്പില്‍വേ തകര്‍ന്നതിനെ തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ നിന്ന് 1.88 ലക്ഷം പേരെ ഒഴിപ്പിച്ചു.
ഇതില്‍ ഇന്ത്യന്‍ വംശജരും ഉള്‍പ്പെടും. ബുട്ടെ കൗണ്ടിയില്‍നിന്ന് 35,000 പേരെയും യൂബാ സിറ്റിയില്‍ 75,000 പേരെയും മേരിസ്‌വില്ലി സിറ്റിയില്‍ 12,000 പേരെയും ഒഴിപ്പിച്ചതായി അഗ്‌നിശമന സേന അറിയിച്ചു. 300 അടി വീതിയും 500 അടി നീളവും 45 അടി ആഴവുമുള്ള ഗര്‍ത്തമാണ് സ്പില്‍വേയില്‍ രൂപപ്പെട്ടതെന്ന് ജലവകുപ്പ് പുറത്തുവിട്ട ചിത്രത്തില്‍ വ്യക്തമാണ്.
ഡാമിനു താഴെയുള്ള നഗരങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നാണ് മുന്നറിയിപ്പ്. ഡാമിന്റെ അടിയന്തര സ്പില്‍വേകളാണ് തകര്‍ന്നത്. സ്പില്‍വേ തകര്‍ന്നതിനെ തുടര്‍ന്ന് വെള്ളം കുത്തിഴൊയുകുന്നത് ഡാമിന് ബലക്ഷയമുണ്ടാക്കുമെന്നും ഡാം പൂര്‍ണമായും തകര്‍ന്നേക്കാമെന്നും ഡാമിന്റെ സുരക്ഷാ ചുമതലയുള്ള ഓഫിസര്‍ ശരീഫ് കോറി ഹോനിയ പറഞ്ഞു.
ഡാമിനു സമീപത്തെയും താഴ്‌വാരത്തെയും നഗരങ്ങളില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡാമിനു മുകളില്‍ കുഴിരൂപപ്പെട്ടതായി എന്‍ജിനീയര്‍മാര്‍ കണ്ടെത്തിയതോടെയാണ് അതീവസുരക്ഷാ നിര്‍ദേശം നല്‍കിയത്. ചോര്‍ച്ച തടയാന്‍ ഹെലികോപ്ടര്‍ വഴി വലിയ ഉരുളന്‍കല്ലുകള്‍ ഡാമിലെ ഗര്‍ത്തത്തില്‍ ഇട്ടുനിറക്കുകയാണ്.
തടാകത്തില്‍നിന്നു വെള്ളം ഒഴുക്കിവിടാന്‍ രണ്ടു സ്പില്‍വേകളാണ് ഡാമിലുള്ളത്. പ്രാഥമിക സ്പില്‍വേയും അടിയന്തര സ്പില്‍വേയും. രണ്ടു സ്പില്‍വേകള്‍ക്കും കേടുപാടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച മണ്ണിടിലിച്ചിലാണ് പ്രാഥമിക സ്പില്‍വേ തകര്‍ന്നത്.
ഡാമിന്റെ താഴ്‌വാരത്ത് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുയാണെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനറോഡുകളില്‍ അഞ്ചു മണിക്കൂറിലേറെ നീണ്ട ട്രാഫിക് കുരുക്കാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒറോവില്ല ഡാം പരിസരത്ത് ഒഴിപ്പിക്കല്‍ നടത്തുന്നത്.
ഡാമിന്റെ അടിയന്തര സ്പില്‍വേ തകരാറിലാണെന്ന് 12 വര്‍ഷം മുമ്പ് പരിസ്ഥിതി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നാണ് പരാതി. ഇത് അവഗണിച്ചതാണ് നിലവിലെ സ്ഥിതിക്ക് കാരണം.
മണ്ണുകൊണ്ടാണ് സ്പില്‍വേ നിര്‍മിച്ചത്. ഇത് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തണമെന്ന് 2005 ഒക്ടോബറില്‍ നിരവധി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇവര്‍ നിരത്തിയ വാദഗതികളെല്ലാം ഫെഡറല്‍ എനര്‍ജി റെഗുലേഷന്‍ കമ്മിഷന്‍ തള്ളുകയായിരുന്നു. കഴിഞ്ഞ 48 വര്‍ഷത്തിനിടെ അടിയന്തര സ്പില്‍വേ തുറക്കേണ്ടി വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."