കായിക വകുപ്പ് ഏറ്റെടുത്തു
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഗേള്‍സ് വി.എച്ച്.എസ്.എസ് എന്നിവ സംസ്ഥാന കായിക വകുപ്പ് ഏറ്റെടുത്തു സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌പോര്‍ട്‌സ് സ്‌കൂളിനാവശ്യമായ അധ്യാപക, അനധ്യാപക ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചുമതല പൊതു വിദ്യാഭ്യാസ വകുപ്പിനായിരിക്കും. ഈ രണ്ടു സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും, സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ എന്ന നിലയില്‍ ഇവയെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്നതിനുമാണു ഭരണ നിയന്ത്രണച്ചുമതല കായിക വകുപ്പ് ഏറ്റെടുത്തത്. ഈ സ്‌കൂളുകളുടെ പൂര്‍ണ നിയന്ത്രണവും, സമഗ്ര പുരോഗതിക്കു ആവശ്യമായ നയങ്ങള്‍, പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുള്ള ചുമതലയും മേല്‍നോട്ടവും കായിക യുവജന ഡയറക്ടറര്‍ക്കായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."