HOME
DETAILS
MAL
ഉച്ച സമയം ജോലി ചെയ്യിപ്പിക്കുന്നതില്‍ നിന്നുള്ള വിലക്ക് അടുത്ത മാസം മുതല്‍
backup
May 30 2016 | 18:05 PM
നിസാര്‍ കലയത്ത്
ജിദ്ദ: സൗദിയില്‍ ഉച്ചവെയില്‍ സമയത്ത് തൊഴിലെടുപ്പിക്കുന്നതില്‍ നിന്നുള്ള വിലക്ക് അടുത്ത മാസം പത്തു മുതല്‍ നിലവില്‍ വരും. ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം മൂന്നു വരെയായിരിക്കും തൊഴില്‍ വിലക്ക്. സെപ്തംബര്‍ 15 വരെ നിയമം പ്രാബല്യത്തിലുണ്ടാവും. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. എന്നാല്‍ പെട്രോള്‍ ബങ്ക്, ഗ്യാസ് സ്റ്റേഷന്, അടിയന്തിര നിര്‍മാണ പ്രവൃത്തികള്‍ എന്നിവ ഇതില്‍ നിന്നും ഒഴിവാണെങ്കിലും ഈ സമയത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കല്‍ തൊഴിലുടമകള്‍ക്ക് നിര്‍ബന്ധമാണ്.
ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ തൊഴില്‍ മന്ത്രാലയത്തില്‍ പരാതിപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."