പകല്‍ സമയത്തും ഹെഡ്‌ലൈറ്റ് ഡിം ചെയ്യണം: മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: പുതിയ മോട്ടോര്‍ വാഹനനിയമപ്രകാരം പകല്‍ ഹെഡ്‌ലൈറ്റ് കത്തുന്ന ഇരുചക്രവാഹനങ്ങളില്‍ രാത്രി ചെയ്യുന്നതുപോലെ പകലും ഹെഡ്‌ലൈറ്റ് ഡിം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.സംസ്ഥാന ഗതാഗത കമ്മിഷണര്‍ക്കാണ് കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്.
പകല്‍ ഡിം ചെയ്യാതെ ഉപയോഗിക്കുന്ന ഹെഡ്‌ലൈറ്റ് യാത്രക്കാരുടെ കണ്ണില്‍ പതിച്ച് അസ്വസ്ഥയുണ്ടാക്കുന്നു എന്ന പരാതിയിലാണ് നടപടി. കെ.എന്‍ രാജുവാണ് പരാതി നല്‍കിയത്. ഗതാഗത കമ്മിഷണര്‍ ഹാജരാക്കിയ വിശദീകരണത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇരുചക്രവാഹനങ്ങളില്‍ എന്‍ജിന്‍ ഓണാകുമ്പോള്‍ ഹെഡ്‌ലൈറ്റ് കത്തണമെന്ന നിബന്ധന കൊണ്ടുവന്നതെന്ന് പറയുന്നു.
കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാഹന നിര്‍മാതാക്കള്‍ ബി.എസ് ഫോര്‍ നിലവാരത്തിലുള്ള വാഹനങ്ങള്‍ വിതരണം ചെയ്യുന്നത്. പകല്‍ ഹെഡ്‌ലൈറ്റ് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പകലും ഹെഡ്‌ലൈറ്റ് ഡിം ചെയ്യുന്നതിന് ബോധവല്‍ക്കരണം നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."