സന്ദേശയാത്രയ്ക്ക് വന്‍ വരവേല്‍പ്പ്
കമ്പളക്കാട്: 17, 18, 19 തിയതികളില്‍ മീനങ്ങാടിയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് മദീനാപാഷന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച സന്ദേശയാത്രയ്ക്കു സ്വീകരണകേന്ദ്രങ്ങളില്‍ വന്‍ വരവേല്‍പ്പ്.
യാത്രയുടെ മൂന്നാംദിനമായ ഇന്നലെ അഞ്ചാംമൈലില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി അഷ്‌റഫ് ഫൈസി ഉദ്ഘാടനം ചെയ്തു. ചെമ്പന്‍ ഉസ്മാന്‍ ഹാജി അധ്യക്ഷനായി. ജംഷീര്‍ ബാഖവി പ്രമേയ പ്രഭാഷണം നടത്തി. അഞ്ചുകുന്നില്‍ നല്‍കി സ്വീകരണം അബ്ദുല്‍ ബാരി ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എന്‍. ഹംസ അധ്യക്ഷനായി.
പനമരത്ത് ശറഫുദ്ദീന്‍ നിസാമി അധ്യക്ഷനായി. മില്ലുമുക്കില്‍ ശഫീഖ് ഫൈസി ഉദ്ഘാടനം ചെയ്തു. ജാഫര്‍ അധ്യക്ഷനായി. വെണ്ണിയോട്ട് കെ.കെ.എം ഫൈസി ഉദ്ഘാടനം ചെയ്തു. വി. നാസര്‍ അധ്യക്ഷനായി. കമ്പളക്കാട്ട് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ഉസ്മാന്‍ കോയ ദാരിമി അധ്യക്ഷനായി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടിയില്‍ മുസ്തഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹാജി അധ്യക്ഷനായി.
ബീനാച്ചിയില്‍ നടന്ന സമാപന സംഗമം ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സുഹൈല്‍ വാഫി പ്രമേയ പ്രഭാഷണം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ക്കു നായകന്‍ ശൗഖത്തലി വെള്ളമുണ്ട നന്ദി പറഞ്ഞു.
വിവിധ കേന്ദ്രങ്ങളില്‍ നൂറുദ്ദീന്‍ ഫൈസി, അബൂബക്കര്‍ റഹ്മാനി, മുഹ്‌യിദ്ദീന്‍കുട്ടി യമാനി, അലി യമാനി, നൗഫല്‍ വാകേരി, ശിഹാബ് ഫൈസി, അബ്ദുല്‍ ലത്തീഫ് വാഫി, സലാം ഫൈസി, അയ്യൂബ് മാസ്റ്റര്‍, റഷീദ് വെങ്ങപ്പള്ളി, മശ്ഹൂദ് മൗലവി, അനീസ് ഫൈസി, ഫഹീം സംസാരിച്ചു.
സന്ദേശയാത്ര ഇന്ന് പുല്‍പ്പള്ളി, നായിക്കട്ടി, സുല്‍ത്താന്‍ബത്തേരി, ചുള്ളിയോട്, അമ്പലവയല്‍, വടുവന്‍ചാല്‍, റിപ്പണ്‍ പുതുക്കാട്, ചൂരല്‍മല എന്നിവിടങ്ങില്‍ പര്യടനം നടത്തി മേപ്പാടിയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."