മന്ത്രിസഭാ വികസനം; മൂന്ന് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി
ഭോപ്പാല്‍: മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് മന്ത്രിസഭ വികസിപ്പിച്ചു. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മൂന്ന് പുതിയ മന്ത്രിമാരെയാണ് ഇന്നലെ ഉള്‍പ്പെടുത്തിയത്.
ബി.ജെ.പി അംഗങ്ങളായ ബാലകൃഷ്ണ പട്ടിദാര്‍, നാരായണ്‍സിങ് കുഷ്വ, ജലം സിങ് എന്നിവരാണ് പുതിയ മന്ത്രിമാര്‍. ഭോപ്പാലിലെ രാജ്ഭവനില്‍ ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഇവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബാലകൃഷ്ണ പട്ടിദാര്‍ മഹാ കൗശല്‍ മണ്ഡലത്തില്‍ നിന്നും കുഷ്വ ഗ്വാളിയാര്‍- ചംബലില്‍ നിന്നും ജലം പട്ടേല്‍ മഹാകൗശലില് നിന്നും നിയമ സഭയിലേക്ക് തെരഞ്ഞെുടുക്കപ്പെട്ടവരാണ്. മന്ത്രിസഭയില്‍ പ്രദേശിക പരിഗണന തുല്യമാക്കാനാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള പുനഃസംഘടന. എന്നാല്‍ ഈ മാസം 24ന് മംഗോയില്‍, കൊലാറസ് എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മന്ത്രിസഭാ വികസനം നടത്തുന്നത് പ്രതിപക്ഷമായ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."