ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 64 കേസുകള്‍
കല്‍പ്പറ്റ: ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. ഈ വര്‍ഷം ഇതുവരെ 64 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് 2013ല്‍ 50, 2014ല്‍ 44, 2015ല്‍ 157 എന്നിങ്ങനെയായിരുന്നു. നിലവിലെ ജില്ലയിലെ അവസ്ഥ ആശങ്കയുളവാക്കുന്നതാണെന്നും ഡെങ്കിപ്പനിയുടെ വൈറസ് പരത്തുന്ന കൊതുകുകള്‍ പ്ലാസ്റ്റിക് കൂടുകളില്‍ ഒരു തുള്ളി വെള്ളത്തില്‍ നിന്നുപോലും മുട്ടയിട്ടു പെരുകുമെന്നതിനാല്‍ പ്ലാസ്റ്റിക് കൂടുകള്‍ പുറത്ത് വലിച്ചെറിയരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ആശാദേവി പറഞ്ഞു.
അക്യൂട്ട് ഡയേറിയ ഡിസീസ് (എ.ഡി.ഡി) 5,304 കേസുകള്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് മുന്‍ വര്‍ഷങ്ങളില്‍ 2013ല്‍ 10094, 2014ല്‍ 13106, 2015ല്‍ 12462 എന്നിങ്ങനെയായിരുന്നു. ഭക്ഷ്യവിഷബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ്. ഈ വര്‍ഷം ഒന്‍പതു കുരങ്ങുപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ആര്‍ക്കും ജീവഹാനിയുണ്ടായിട്ടില്ല. എലിപ്പനിയും മഴക്കാലത്ത് ശ്രദ്ധിക്കേണ്ട രോഗമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുവര്‍ നിര്‍ബന്ധമായി എലിപ്പനിക്കെതിരായ ഗുളിക കഴിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. മഴക്കാല രോഗങ്ങള്‍ നേരിടാന്‍ ആരോഗ്യവകുപ്പ് പൂര്‍ണ സജ്ജമാണ്. ലാബ്, മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ്, ആംബുലന്‍സ് യൂനിറ്റുകള്‍, ഒ.ആര്‍.എസ് കിറ്റുകള്‍ എന്നിവ തയ്യാറാണ്. ഏറ്റവും പ്രധാനം കൊതുകു നശീകരണമാണ്. ഇതിന് എല്ലാ വകുപ്പുകളുടെയും സേവനം അത്യാവശ്യമാണെന്നും ഡി.എം.ഒ പറഞ്ഞു. മഴക്കാലത്ത് കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന സൗജന്യമായി നടത്തി നല്‍കണമെന്ന് ജല അതോറിറ്റിക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ജില്ലയിലെ മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ ചുമതലയുള്ള തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഡി.എം.ഒ ഇക്കാര്യം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."