സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദിന്റെ കാലാവധി നീട്ടി
റിയാദ്: സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. കാലാവധി ഈ മാസം തീരാനിരിക്കെയാണു കേന്ദ്ര സര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കിയത്. മുന്‍ ഐ.പി.എസ് ഓഫിസര്‍ കൂടിയായ അഹ്മദ് ജാവേദ് 2016 ഫെബ്രുവരിയിലാണ് സഊദിയിലെ അംബാസഡറായി ചുമതലയേറ്റത്. മഹാരാഷ്ട്രാ കേഡറിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം മുംബൈ സിറ്റി പൊലിസ് കമ്മിഷണര്‍ സ്ഥാനത്തുനിന്നു വിരമിച്ച ശേഷമാണ് സഊദിയിലെത്തിയത്.
സഊദിയിലെ ജനകീയനായ ഇന്ത്യന്‍ അംബാസഡറായാണ് ജാവേദ് അറിയപ്പെടുന്നത്. പ്രവാസി പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടത് അദ്ദേഹത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചു.
മുന്‍ ഉദ്യോഗസ്ഥരില്‍നിന്നു വ്യത്യസ്തനായി സഊദിയുടെ വിദൂരഗ്രാമങ്ങള്‍ വരെ സന്ദര്‍ശിച്ച് ഇന്ത്യന്‍ തൊഴിലാളികളുമായി അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. ദമാമിലെ സഅദ് കമ്പനിയിലേതും സഊദി ഓജര്‍ കമ്പനിയിലേതും അടക്കം വിവിധ തൊഴില്‍ പ്രശ്നങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി.
1980 ബാച്ച് ഐ.പി.എസ് ഓഫിസറായ ജാവേദ് 2016 ജനുവരി 31നു വിരമിക്കാനിരിക്കെയാണ് സഊദി അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്. 1956 ജനുവരി രണ്ടിന് ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ജനിച്ച ജാവേദ് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്നു ബിരുദമെടുത്തിട്ടുണ്ട്. പിതാവ് ഖാസി മുഖ്താര്‍ ഐ.എ.എസ് ഓഫിസറായിരുന്നു. ശബ്നയാണ് ഭാര്യ. അമീര്‍, സാറ എന്നിവര്‍ മക്കളാണ്. സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിതനാകുന്ന നാലാമത്തെ ഐ.പി.എസ് ഓഫിസറാണ് അഹ്മദ് ജാവേദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."