മോദി സര്‍ക്കാരല്ല, പാകിസ്താനാണ് തന്നെ വീട്ടുതടങ്കലിലാക്കിയതെന്ന് ഹാഫിസ് സഈദ്
ഇസ്ലാമാബാദ്: വീട്ടുതടങ്കലുമായി ബന്ധപ്പെട്ട മുന്‍പത്തെ ആരോപണത്തില്‍നിന്ന് പിന്മാറി ജമാഅത്തുദ്ദഅ്വ നേതാവും മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സഈദ്. തന്നെ വീട്ടുതടങ്കലിലിട്ടതിനു പിന്നില്‍ ഇന്ത്യയിലെ മോദി സര്‍ക്കാരല്ലെന്നും പാകിസ്താന് സര്‍ക്കാരാണെന്നും ഹാഫിസ് സഈദ് വ്യക്തമാക്കി. കശ്മിര് വിഷയം ഉയര്ത്തുന്നതില്നിന്നു തടയാനാണ് തന്നെ പാക് സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയതെന്നും സഈദ് പറഞ്ഞു.
ലാഹോറില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹാഫിസ് സഈദ്. 'മോദി സര്‍ക്കാരല്ല, നമ്മുടെ തന്നെ പാകിസ്താന് സര്‍ക്കാരാണ് എന്നെ പത്തു മാസത്തെ വീട്ടുതടങ്കലിലാക്കിയത്. കശ്മിര് പ്രശ്നം ഉയര്‍ത്തുന്നതില്‍നിന്ന് എന്നെ തടയുകയായിരുന്നു പാകിസ്താന്റെ ലക്ഷ്യം.'-സഈദ് പറഞ്ഞു.
ഇന്ത്യയുടെയും അമേരിക്കയുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് പാക് സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയത് എന്നായിരുന്നു സഈദിന്റെ മുന്‍നിലപാട്. കശ്മിരിലെ അതിക്രമങ്ങളെ പാക് സര്‍ക്കാര്‍ അവഗണിക്കരുതെന്നും തങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനായുള്ള കശ്മിരി ജനതയുടെ പോരാട്ടത്തില്‍ സര്‍ക്കാര്‍ അതിന്റെ പങ്കു നിറവേറ്റണമെന്നും സഈദ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."