HOME
DETAILS

കരുനാഗപ്പള്ളിയില്‍ എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം

  
backup
February 04, 2018 | 3:45 PM

54546945646456

കരുനാഗപ്പള്ളി: എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് മോഷണശ്രമം. കരുനാഗപ്പള്ളി തൊടിയൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനിയറിങ് കോളജിനു മുന്നിലായാണ് സംഭവം. എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറാണ് തകര്‍ക്കാന്‍ ശ്രമം നടന്നിരിക്കുന്നത്.

മിഷ്യന്‍ മറിച്ചിട്ട് തകര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നതെന്നാണ് സാങ്കേതിക വിദഗ്ധരുടെ അനുമാനം. പ്രധാനമായും കോളജ് കുട്ടികളാണ് കൗണ്ടറിന്റെ സേവനം ഉപയോഗിക്കുന്നത്. ഞായറാഴ്ച കോളജ് അവധിയായതിനാല്‍ മോഷണശ്രമം ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല.

ഉച്ചയ്ക്ക് 12 മണിയോടെ സംഭവം ശ്രദ്ധയില്‍പ്പെട്ടവര്‍ കരുനാഗപ്പള്ളി പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. കരുനാഗപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷ് കുമാര്‍, എസ്.ഐമാരായ ജ്യോതി, ശിവകുമാര്‍, നിസാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പടെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലിസ് പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  2 days ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  2 days ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago