ശാസ്തമംഗലത്തെ കൂട്ടആത്മഹത്യ; ദുരൂഹതയില്ലെന്ന് പൊലിസ് ഉണ്ടെന്ന് നാട്ടുകാര്‍
തിരുവനന്തപുരം: ശാസ്തമംഗലത്ത് പൊലിസിന് കത്തയച്ച ശേഷം കൂട്ടആത്മഹത്യ ചെയ്ത മൂന്നംഗ കുടുംബത്തിന്റെ സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടത്തി. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് മ്യൂസിയം എസ്.ഐ സുനില്‍ അറിയിച്ചു. എന്നാല്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ശനിയാഴ്ച രാത്രിയാണ് ശാസ്തമംഗലം പണിക്കേഴ്‌സ് ലെയിന്‍ വനമാലിയില്‍ സുകുമാരന്‍നായര്‍(65), ഭാര്യ ആനന്ദവല്ലി (55), മകന്‍ സനാതനന്‍(30) എന്നിവരെ തൂങ്ങി മരിച്ച നിലയില്‍ പൊലിസ് കണ്ടെത്തിയത്. വീട്ടിലേക്കുള്ള വഴി ഉള്‍പ്പെടെ വരച്ച കത്ത് സ്റ്റേഷനിലേക്കു അയച്ചതിന് ശേഷമാണ് മൂന്നംഗ കുടുംബം തൂങ്ങി മരിച്ചത്.
നേരത്തെ ആസൂത്രണം ചെയ്ത് കുടുംബം ആത്മഹത്യ ചെയ്തതാണെന്ന വിലയിരുത്തിലാണ് പൊലിസും. ഇവര്‍ മരണാനന്തര ക്രിയകള്‍ക്ക് ഉപയോഗിക്കാനായി ഷീറ്റുകളും മുണ്ടുകളും വാങ്ങി വച്ചിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ അറിയാന്‍ സാധിക്കുകയൂള്ളുവെന്ന് പൊലിസ് പറഞ്ഞു. സറ്റേഷനില്‍ കത്ത് ലഭിച്ചതോടെയാണ് വിവരമറിഞ്ഞ് പൊലിസ് വീട്ടിലെത്തുന്നത്.
അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 25 വര്‍ഷത്തിലേറെയായി ശാസ്തമംഗലം പണിക്കേഴ്‌സ് ലെയിനിലെ താമസക്കാരായിരുന്നുവെങ്കിലും അയല്‍ക്കാരുമായി യാതൊരു ബന്ധവും ഇവര്‍ പുലര്‍ത്തിയിരുന്നില്ല. അവരോട് സംസാരിക്കാനോ ചിരിക്കാനോ പോലും ഈ കുടുംബം കൂട്ടാക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."