HOME
DETAILS
MAL
പൊലിസ് സ്റ്റേഷനില്‍ സ്ത്രീയെ വിവസ്ത്രയാക്കി; വനിതാ കമ്മിഷന് കേസെടുത്തു
backup
February 05 2018 | 03:02 AM
തൊടുപുഴ: മൂന്നാര്‍ പൊലിസ് സ്റ്റേഷനില്‍ മോഷണക്കുറ്റം ആരോപിച്ച് സ്ത്രീയെ മര്‍ദിച്ചെന്നും വിവസ്ത്രയാക്കി പരിശോധിച്ചെന്നുമുള്ള വാര്‍ത്തയില്‍ വനിതാ കമ്മിഷന് കേസെടുത്തു. ഇടുക്കി ജില്ലാ പൊലിസ് മേധാവിയില്‍നിന്ന് കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് അടിയന്തര റിപ്പോര്‍ട്ട് തേടി. തോട്ടം നടത്തിപ്പുകാരന് ശല്യപ്പെടുത്തിയ സംഭവം ഭര്‍ത്താവിനോട് പറഞ്ഞതോടെ വൈരാഗ്യമുണ്ടായെന്നും ഇരുപതിനായിരം രൂപ മോഷണം പോയെന്ന വ്യാജ പരാതിയില്‍ പൊലിസിനെ ഉപയോഗിച്ച് മര്‍ദിക്കുകയും വസ്ത്രത്തില്‍ കാമറ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ മകന്റെ സാന്നിധ്യത്തില്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയെന്നുമാണ് പരാതി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് കമ്മിഷന് അധ്യക്ഷ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."