HOME
DETAILS
MAL
തനിക്കെതിരായ ഹരജിയില്‍ തോമസ് ചാണ്ടിക്ക് പങ്കില്ല: മന്ത്രി ശശീന്ദ്രന്
backup
February 05 2018 | 03:02 AM
കോഴിക്കോട്: തനിക്കെതിരായ ഹരജിയില്‍ തോമസ് ചാണ്ടിക്ക് പങ്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. താന്‍ മന്ത്രിയായതില്‍ എന്‍.സി.പിയില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും ഹരജിക്കാരിയെ കുറിച്ചറിഞ്ഞത് വാര്‍ത്തകളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍കെണിക്കേസില്‍ ശശീന്ദ്രനെതിരേ തടസഹരജി നല്കിയ യുവതി തോമസ് ചാണ്ടിയുടെ പേഴ്സനല്‍ അസിസ്റ്റന്റ് ബി.വി ശ്രീകുമാറിന്റെ വീട്ടിലെ സഹായിയായ മഹാലക്ഷ്മിയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തവന്നിരുന്നു. എ.കെ ശശീന്ദ്രന് മന്ത്രിയാകുന്നത് തടയുകയായിരുന്നു ഹരജിയുടെ ലക്ഷ്യം. ഇതിനോട് പ്രതികരിക്കവെയാണ് മന്ത്രി ശശീന്ദ്രന് മുന്‍ മന്ത്രി ചാണ്ടിയെ തള്ളാത്ത നിലപാട് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."