ടൂറിസം രംഗത്ത് തിരിച്ചടി നേരിട്ട് സിംഗപ്പൂര്‍
ടൂറിസം രംഗത്ത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തിരിച്ചടി നേരിട്ടിരിക്കുകയാണ് സിംഗപ്പൂരിന്. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് ടൂറിസ്റ്റുകളാണ് സിംഗപ്പൂര്‍ സന്ദര്‍ശിച്ചത്. 2016 ല്‍ 7.7 ശതമാനം ആളുകളാണ് രാജ്യത്തെത്തിയത്. എന്നാല്‍, ഈ വര്‍ഷമാവട്ടെ നാലിലൊന്നു പോലുമില്ല. പുതുവര്‍ഷം ആരംഭിച്ച മാസം രണ്ട് ആയിട്ടുണ്ടെങ്കിലും പൂജ്യം മുതല്‍ രണ്ടു ശതമാനം വിദേശ സഞ്ചാരികള്‍ മാത്രമേ സിംഗപ്പൂരില്‍ എത്തിയിട്ടുള്ളൂ.
ലോകത്ത് വളര്‍ന്നു വരുന്ന അരക്ഷിതാവസ്ഥയും തീവ്രവാദ ഭീഷണികളും കൂടാതെ മൂന്നാം കിട രാജ്യങ്ങളിലെ സാമ്പത്തിക പിന്നോക്കാവസ്ഥയും ടൂറിസത്തെ ബാധിച്ചിട്ടുണ്ടെന്ന് സിംപ്പൂര്‍ ടൂറിസം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ലയണല്‍ ലിയോ പറഞ്ഞു. എങ്കിലും ഈ വര്‍ഷവും തങ്ങള്‍ക്ക് പ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു.
സിംഗപ്പൂരിന്റെ ടൂറിസം രംഗത്തിന് കുതിപ്പേകിയ വര്‍ഷമാണ് കഴിഞ്ഞുപോയത്. 1.64 കോടി ആളുകളാണ് 2016ല്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചത്. ഇതിലൂടെ ഏകദേശം 24.8 സിംഗപ്പൂര്‍ ബില്യണ്‍ ഡോളര്‍ നേടാനായി. 2012ല്‍ 23.2 ബില്യണ്‍ ഡോളറായിരുന്നു സിംഗപ്പൂരിന്റെ ടൂറിസം രംഗത്തെ സമ്പാദ്യം. എന്നാല്‍, 2014 അവസാനത്തോടെ ടൂറിസം രംഗം തകരുന്ന കാഴ്ചയാണ് സിംഗപ്പൂരില്‍ കാണാനായത്. 2015 ഇത് ഇടിഞ്ഞ് 21.2 ബില്യണ്‍ ഡോളറിലെത്തി.
വീഴ്ചയില്‍ പാഠമുള്‍ക്കൊണ്ട് അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കൊപ്പം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തുന്നവര്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനായതാണ് 2016 ല്‍ ടൂറിസം രംഗത്തിന്റെ വളര്‍ച്ചയ്ക്ക് നിദാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."