HOME
DETAILS

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

  
October 25, 2024 | 11:34 AM

thomas-k-thomas-reaction-on-allegations-latest updation

തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളി എന്‍സിപി നേതാവ് തോമസ് കെ തോമസ്. മന്ത്രിയാകുന്ന അവസ്ഥയില്‍ പുറത്തു വന്ന ഗൂഢാലോചനയാണ് അഴിമതി ആരോപണമെന്നും തോമസ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു. 

കുട്ടനാട് സീറ്റ് പിടിച്ചെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആദ്യം കുടുംബ സ്വത്ത് അടിച്ചു മാറ്റി എന്ന് ആരോപിച്ചു. എന്നെ അറിയാവുന്നവര്‍ ഇത് വിശ്വസിക്കില്ല. ഇന്നുവരെ സ്വത്തില്‍ കണക്ക് പറഞ്ഞിട്ടില്ലെന്നും തോമസ് കെ തോമസ് കൂട്ടിച്ചേര്‍ത്തു. 

തോമസ് ചാണ്ടി തന്റെ ബലമായിരുന്നെന്നും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് താന്‍ മത്സരിച്ചതെന്നും സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ കൃത്യമായി വിവരങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും കോഴ നല്‍കാന്‍ ശ്രമിച്ചെന്നത് വ്യാജ വാര്‍ത്തയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആന്റണി രാജുവിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രി തന്നെ തെറ്റിദ്ധരിച്ചിട്ടില്ല. മുഖ്യമന്ത്രിയില്‍ പരിപൂര്‍ണ വിശ്വാസമുണ്ട്. ആന്റണി രാജുവിന്റെ വൈരാഗ്യത്തിന്റെ കാരണം അറിയില്ലെന്നും തോമസ് കെ തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago