HOME
DETAILS

ബ്ലാസ്റ്റേഴ്സിനെ മൂന്നടിയില്‍ തീർത്ത് ബെംഗളൂരു

  
October 25 2024 | 17:10 PM

Bengaluru beat Blasters by three goals

കൊച്ചി: ഹോം ഗ്രൗണ്ടില്‍ അടിത്തെറ്റി ബ്ലാസ്റ്റേഴ്സ്.കൊച്ചിയിൽ നടന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ബെംഗളൂരു എഫ് സി 3-1 ന് തോൽപ്പിച്ച് സീസണില്‍ അപരാജിത കുതിപ്പ് തുടരുർന്നു. പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ് സിയോട് ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അടിയറവ് പറഞ്ഞത്. എട്ടാം മിനിറ്റില്‍ മുന്‍ ബ്ലാസ്റ്റേഴ്സ് താരം ജോര്‍ഹെ പെരേര ഡയസിന്‍റെ ഗോളിൽ മുന്നിലെത്തി ബെഗളൂരുവിനെ ആദ്യപകുതിയുടെ അധിക സമയത്ത് ജീസസ് ജിമിനെസിന്‍റെ പെനാല്‍റ്റി ഗോളില്‍ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചെങ്കിലും 74-ാം മിനിറ്റില്‍ ഗോള്‍ കീപ്പർ സോം കുമാറിന്‍റെ പിഴവില്‍ നിന്ന് രണ്ടാം ഗോള്‍ വീണത്തോടെ ബ്ലാസ്റ്റേഴ്സിന് നിലതെറ്റി.

ബോക്സിന് പുറത്തുനിന്ന് ബെംഗളൂരു എടുത്ത ഫ്രീ കിക്കില്‍ നിന്ന് പന്ത് ചാടിക്കൈയിലൊതുക്കാന്‍ ശ്രമിച്ച സോം കുമാറിന്‍റെ കൈയില്‍ നിന്ന് പന്ത് വഴുതി താഴെ വീണു. കിട്ടിയ അവസരം മുതലെടുത്ത എഡ്ഗാര്‍ മെന്‍ഡെസ് പന്ത് ​ഗോളാക്കി ബെംഗളൂരുവിനെ മുന്നിലെത്തിച്ചു.

സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് അവസാന മിനിറ്റുകളില്‍ കണ്ണുംപൂട്ടി അക്രമിച്ച് നിരവധി അവസരങ്ങള്‍ തുറന്നെടുത്തു. പെപ്രക്ക് രണ്ട് മൂന്ന് തുറന്ന അവസരങ്ങള്‍ കിട്ടിയെങ്കിലും ​ഗോൽ കണ്ടെത്താനായില്ല. ഒടുവില്‍ കളി തീരാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയിരിക്കെ ഇഞ്ചുറി ടൈമില്‍ മധ്യനിരയില്‍ നിന്ന് കിട്ടിയ പന്തുമായി ഓടിക്കയറിയ എഡ്ഗാര്‍ മെന്‍ഡെസ് ഗോള്‍ പോസ്റ്റില്‍ നിന്ന് മധ്യനിരവരെയെത്തിയ ഗോള്‍ കീപ്പർ സോം കുമാറിനെയും ഡ്രിബിള്‍ ചെയ്ത ഒഴിഞ്ഞ പോസ്റ്റിലേക്ക് മൂന്നാം ഗോളും അടിച്ച് കേറ്റി ബ്ലാസ്റ്റേഴ്സിനെ ഹോം ഗ്രൗണ്ടില്‍ ബെംഗളൂരവിൻ്റെ വിജയമാഘോഷിച്ചത് .

ജയത്തോടെ ആറ് കളികളില്‍ അഞ്ച് ജയവും ഒരു സമനിലയും അടക്കം 16 പോയന്‍റുമായി ബെംഗളൂരു എഫ് സി ഒന്നാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ ആറ് കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും രണ്ട് സമനിലയുമുള്ള ബ്ലാസ്റ്റേഴ്സ് എട്ട് പോയന്‍റുമായി ആറാം സ്ഥാനത്താണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  11 hours ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  12 hours ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  12 hours ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  13 hours ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  14 hours ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  15 hours ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  15 hours ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  15 hours ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  16 hours ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  16 hours ago