HOME
DETAILS
MAL
പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ
October 25 2024 | 16:10 PM
പൂച്ചാക്കൽ: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ 41കാരൻ അറസ്റ്റിൽ. തേവർവട്ടം ആഞ്ഞിലിക്കാട്ട് സുജിത്തിനെ(41)യാണ് പൂച്ചാക്കൽ സി ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്ത്. ഈ മാസം ഇരുപതിനാണ് സംഭവം നടന്നത്.
കുട്ടിയും സഹോദരനും വീട്ടിൽ തനിച്ചായിരിക്കുമ്പോൾ വീട്ടിലെത്തിയ പ്രതി പീഡന ശ്രമം നടത്തിയത്. ഈ വീട്ടിൽ ജോലിയ്ക്ക് വന്ന് പ്രതിയ്ക്ക് മുൻ പരിചയമുള്ളതായും പൊലിസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐ സെന്നി, സി പി ഒമാരായ ലിജോ, വിനോയി എന്നിവർ പൊലിസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."