'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല
പാലക്കാട്: പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ച പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ അനുനയ നീക്കം ഫലം കണ്ടതോടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അബ്ദുല്‍ ഷുക്കൂറെത്തി.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിനില്‍ക്കെയാണ് പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ കൊഴിഞ്ഞു പോകുന്നത് മുന്നണിക്കും ക്ഷീണമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഷുക്കൂറിനെ അനുനയിപ്പിക്കാനുള്ള ശ്രമം പാര്‍ട്ടി ആരംഭിച്ചത്. അതേസമയം ഷുക്കൂറുമായി പാര്‍ട്ടി വേദിയിലെത്തിയ എന്‍.എന്‍ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചു.
മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പാലക്കാട് നഗരസഭ കൗണ്‍സിലറും പാലക്കാട് ഓട്ടോ ടാക്സി യൂണിയന് ജില്ലാ ട്രഷററുമാണ് ഷുക്കൂര്‍. പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ഥമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ ചവിട്ടി താഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."