HOME
DETAILS

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

  
Web Desk
October 25, 2024 | 10:15 AM

construction-contracts-given-by-pp-divya-latest updation

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന പി.പി ദിവ്യയ്‌ക്കെതിരേ വീണ്ടും ഗുരുതര ആരോപണങ്ങള്‍. 2021 മുതല്‍ പ്രീ ഫാബ്രിക്കേറ്റ് നിര്‍മ്മാണങ്ങള്‍ കിട്ടിയത് ഒരൊറ്റ കമ്പനിക്കാണെന്ന് കണ്ടെത്തല്‍. മൂന്നുവര്‍ഷത്തിനിടെ കിട്ടിയത് 12 കോടിയിലേറെ രൂപയുടെ കരാറാണ്. 

വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ ഒരു കമ്പനിക്ക് മാത്രം കോടികളുടെ പ്രവര്‍ത്തികളാണ് കിട്ടുന്നത്. മോഡുലാര്‍ ടോയിലറ്റ്, കെട്ടിടങ്ങള്‍ എന്നിവയാണ് നിര്‍മാണം. പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മാണ കരാര്‍ എടുക്കുന്നത് പൊതുമേഖലാ സ്ഥാപനമായ സില്‍ക്കാണ്. സില്‍ക്ക് ബൈ കോണ്‍ട്രാക്ടിന് ടെണ്ടര്‍ വിളിക്കും. ഈ ടെണ്ടര്‍ മൂന്ന് വര്‍ഷമായി ഒറ്റക്കമ്പനിക്കാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് ആയ ശേഷമാണിത്. ദിവ്യ ചുമതലയേറ്റ ശേഷമാണ് കമ്പനി തന്നെ രൂപീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഹമ്മദ് ആസിഫ് എന്നയാളാണ് കമ്പനിയുടെ എം ഡി. ഇരിണാവ് സ്വദേശിയാണ് ഇയാള്‍. കമ്പനി രൂപീകരിച്ചതിന് ശേഷം ഇയാള്‍ പാര്‍ട്ടി അംഗത്വം നേടിയിട്ടുണ്ട്. 2021 ഓഗസ്റ്റ് 1നാണ് കമ്പനി രൂപീകരിച്ചത്. നിരവധി കമ്പനികള്‍ സമീപിച്ചിരുന്നുവെങ്കിലും മറ്റാര്‍ക്കും കരാര്‍ കിട്ടിയിരുന്നില്ലെന്നും നേരത്തേ ആരോപണങ്ങളുയര്‍ന്നിരുന്നു. കമ്പനി രൂപീകരിച്ച ശേഷമുള്ള ആദ്യ കരാറും ജില്ലാ പഞ്ചായത്തിന് കീഴിലായിരുന്നു. 2023-24 വര്‍ഷത്തില്‍ മാത്രം 30 സ്‌കൂളുകളുടെ നിര്‍മ്മാണ കരാറുകളാണ് കമ്പനി ഏറ്റെടുത്തത്. 2022-23 വര്‍ഷത്തില്‍ 46 സ്‌കൂളുകളുടെ പ്രവര്‍ത്തിയും ഇതേ കമ്പനിക്ക് നല്‍കി. ഇതെല്ലാം കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കീഴിലാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്നണി യോഗം ചേരാൻ വൈകുന്നു: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ; അടിയന്തരമായി യോഗം വിളിക്കാൻ ആവശ്യം

Kerala
  •  4 days ago
No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  4 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  4 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  4 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  4 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  4 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  4 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  4 days ago