HOME
DETAILS
MAL
കൂവത്തൂരിലെ റിസോര്‍ട്ടില്‍ വന്‍ പൊലിസ് സംഘം; നഗരത്തിലും കനത്ത സുരക്ഷ
backup
February 14 2017 | 07:02 AM
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി വന്നതിനു പിന്നാലെ എം.എല്‍.എമാരും ശശികലയുമുള്ള കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് വന്‍ പൊലിസ് സന്നാഹമെത്തി. ഐ.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാല് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസുകളും ഇവിടെയെത്തിയിട്ടുണ്ട്. എം.എല്‍.എമാരെ ഇവിടെ നിന്നും നീക്കുമെന്നാണ് സൂചന.
അതേസമയം എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗം ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ പുരോഗമിക്കുകയാണ്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തമിഴ്നാട്ടില്‍ വന്‍ പൊലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."