അപേക്ഷ ക്ഷണിച്ചു
കൊച്ചി: സമര്‍ഥരായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് മുഖേന ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന പദ്ധതി അനുസരിച്ച് 60 ശതമാനവും അതില്‍ കൂടുതലും മാര്‍ക്ക് വാങ്ങി നാലാം ക്ലാസ് വിജയിച്ചിട്ടുള്ള പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
നല്ല നിലവാരത്തിലുള്ള ബോര്‍ഡിംഗ് സൗകര്യമുള്ള സ്വകാര്യ സ്കൂളുകളിലാണു പ്രവേശനം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താംക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാഭ്യാസ ചെലവുകളും സൗജന്യമാണ്. രക്ഷാകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാനം 30,000 രൂപയില്‍ കൂടാന്‍ പാടില്ല. ജാതി, വരുമാനം, നാലാംക്ലാസിലെ വര്‍ഷാവസാന പരീക്ഷയിലെ മാര്‍ക്ക് എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജൂണ്‍ അഞ്ചിന് മുമ്പ് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ ലഭിച്ചിരിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."