ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
ദോഹ: ഇന്ത്യന്‍ എംബസിയുടെ പുതിയ അപ്പെക്സ് സംഘടനയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ കായികദിനത്തില്‍ ഷെറാട്ടണ്‍ പാര്‍ക്ക് ദോഹയില്‍ ഒരു കിലോമീറ്റര്‍ വാക്കത്തോണിലൂടെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരനും ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സഫര്‍ ഇഖ്ബാലും ചേര്‍ന്നാണ് കായിക സെന്റര്‍ ഉദ്ഘാടനം ചെയ്തത്.
ഖത്തറിലേയും ഇന്ത്യയിലേയും കായിക താരങ്ങള്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍, ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരും വാക്കത്തോണില്‍ പങ്കാളികളായി. ദോഹ സ്റ്റേഡിയത്തില്‍ വിദ്യാര്‍ഥികള്‍ക്കും പുരുഷന്മാര്ക്കും വനിതകള്‍ക്കുമായി പ്രത്യേക മല്‍സരങ്ങള്‍, വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഖത്തര്‍ ടേബിള്‍ ടെന്നീസ് അസോസിയേഷന് ഇന്റര്‍നാഷനല്‍ ട്രെയിനിങ് സെന്ററില്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ്, ഏഷ്യന്‍ ടൗണില്‍ വാക്കത്തോണ്‍, ക്രിക്കറ്റ്, പുരുഷന്മാരുടെ വടംവലി തുടങ്ങിയ പരിപാടികള്‍ നടന്നു.
മല്‍സരങ്ങളില്‍ ഇന്ത്യന്‍, ഫിലിപ്പിനോ കമ്യൂണിറ്റികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."