സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം: സമസ്ത യതീംഖാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി
കോഴിക്കോട്: ജുവൈനൈല്‍ ജസ്റ്റിസ് ആക്ടിന്റെ അടിസ്ഥാനത്തില്‍ യതീംഖാനകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സംസ്ഥാന സര്‍ക്കാര്‍ യതീംഖാനകള്‍ക്ക് അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സമസ്ത യതീംഖാന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യത്തിനായി മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ജെ.ജെ ആക്ടുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിലെ നടപടികള്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗം അവലോകനം ചെയ്തു. കേസില്‍ ഫെബ്രുവരി 20ന് തുടര്‍വാദം കേള്‍ക്കാനിരിക്കുകയാണ്.
ടി.കെ പരീക്കുട്ടി ഹാജി അധ്യക്ഷനായി. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം മുഹ്‌യിദ്ദീന്‍ മൗലവി, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, അഡ്വ. കെ.എ ജലീല്‍, ആര്‍.വി കുട്ടിഹസന്‍ ദാരിമി സംസാരിച്ചു. സമസ്ത മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി നന്ദിയും പറഞ്ഞു.
യോഗത്തില്‍ സമസ്ത യതീംഖാന കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ഭാരവാഹികള്‍: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (പ്രസിഡന്റ്),കുഞ്ഞുമോന്‍ ഹാജി വാണിയമ്പലം (ജനറല്‍ സെക്രട്ടറി), വി.ഉമര്‍കോയ ഹാജി (ട്രഷറര്‍), കെ.ഉമര്‍ ഫൈസി (വര്‍ക്കിങ് പ്രസിഡന്റ്), എ. ഹമീദ്ഹാജി കാഞ്ഞങ്ങാട്, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, ശറഫുദ്ദീന്‍ മടവൂര്‍ (വൈസ് പ്രസിഡന്റുമാര്‍), പി.വി മുഹമ്മദ് മൗലവി എടപ്പാള്‍, എ.ടി.എം ബശീര്‍ കുറ്റിക്കാട്ടൂര്‍, പഴേരി ശരീഫ് ഹാജി (സെക്രട്ടറിമാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."